28.8 C
Kottayam
Thursday, June 4, 2026

സഹപാഠിയായ മുസ്ലിമിനൊപ്പം ബീച്ചില്‍ പോയതിന് സദാചാര പൊലീസിംഗ്; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Must read

മംഗളുരു:എംബിബിഎസ് വിദ്യാര്‍ത്ഥികളെ സദാചാര പൊലീസിംഗിന് വിധേയരാക്കിയ അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗളുരുവില്‍ വച്ച് കെ എസ് ഹെഡ്ഡേ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ അപമാനിച്ചതും സദാചാര പൊലീസിംഗിന് വിധേയമാക്കിയതും. ഞായറാഴ്ച വൈകുന്നേരം ഉഡുപ്പിയിലെ മാല്‍പെ ബീച്ച് സന്ദര്‍ശിച്ച് മടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം.

സുറത്കല്‍ ടോള്‍ ഗേറ്റിന് സമീപത്ത് വച്ച് വിദ്യാര്‍ത്ഥികളുടെ കാര്‍ ഇവര്‍ തടയുകയായിരുന്നു. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കൊപ്പം സഞ്ചരിച്ചതിന് സംഘത്തിലെ വനിതാ വിദ്യാര്‍ത്ഥികളെ ഇവര്‍ അക്രമിക്കാന്‍ ശ്രമിക്കുകയും അപമാനിക്കുകയുമായിരുന്നു. ടോള്‍ ഗേറ്റിന് സമീപമുണ്ടായിരുന്ന ട്രാഫിക് പൊലീസ് തക്ക സമയത്ത് ഇടപെട്ടതിനേത്തുടര്‍ന്നാണ് സദാചാര പൊലീസിംഗ് മറ്റ് തലങ്ങളിലേക്ക് കടക്കാതിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ വിശദമാക്കുന്നത്.

ബജ്രംഗ്ദള്‍ ജില്ലാ പ്രമുഖ് ആയ പ്രീതം ഷെട്ടി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ അര്‍ഷിത്, ശ്രീനിവാസ്, രാകേഷ് , അഭിഷേക് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. അനധികൃതമായി തടഞ്ഞുവച്ചതിനും സദാചാര പൊലീസിനും അക്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നച്. രണ്ട് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും ഒരു മുസ്ലിം വിദ്യാര്‍ത്ഥിയും മൂന്ന് മുസ്ലിം വനിതാ വിദ്യാര്‍ത്ഥികളുമായിരുന്നു കാറിലുണ്ടായിരുന്നത്. സെപ്തംബര്‍ 17ന് സഹപ്രവര്‍ത്തകയെ വീട്ടില്‍ കൊണ്ടുവിടുന്നതിനിടയില്‍ സദാചാര പൊലീസിംഗിന് വിധേയരാവേണ്ടി വന്നതിന് സമാനമാണ് ഈ സംഭവവുമെന്നാണ് പൊലീസ് പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week