26 C
Kottayam
Saturday, June 6, 2026

ബേക്കൽ കോട്ട കാണാനെത്തിയവരെ ആക്രമിച്ച് പണവും സ്വർണവും തട്ടി; 3 പേർ പിടിയിൽ

Must read

കാസർകോഡ്: ബേക്കൽ കോട്ട കാണാനെത്തിയ യുവാവിനെയും പെൺ സുഹൃത്തിനേയും ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പള്ളിക്കര ബേക്കൽ താഴെ കെകെഹൗസിൽ കെ കെ അബ്ദുൽ ബാസിത്ത് (അബ്ദുൽ വാഷിദ് 31), മൗവ്വൽ കോളനിയിലെ എം ശ്രീജിത്ത് (23), ബേക്കൽകുന്ന് ഹദ്ദാദ് നഗറിലെ കെ എം അഹമ്മദ് കബീർ (30) എന്നിവരാണ് അറസ്റ്റിലായത്. ഹൊസ്ദു‍ർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

പെരുന്നാൾ ദിവസം വൈകിട്ട് ബേക്കൽ കോട്ടയിലെത്തിയ മുള്ളേരിയ ഭാഗത്തെ യുവാവിനേയും പെൺസുഹൃത്തിനേയുമാണ് പ്രതികൾ ആക്രമിച്ചത്. കോട്ടയുടെ കാർ പാർക്കിങ് ഏരിയയിൽ വച്ച് ആക്രമണമുണ്ടായത്. ഇരുചക്രവാഹനങ്ങളിൽ എത്തിയ നാലംഗ സംഘം കാർ തടഞ്ഞു നിർത്തി ഇരുവരേയും വലിച്ചിറക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ ചെയിനും കാറിന്റെ പിൻസിറ്റിലെ ബാഗിലുണ്ടായിരുന്ന 5000 രൂപയും തട്ടിയെടുത്തു എന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച ഒരു വാഹനത്തിന്റെ നമ്പർ പരാതിക്കാരൻ പോലീസിനു കൈമാറിയിരുന്നു. പോലീസെത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് മൂവരും പിടിയിലായത്. ഇവർ സ‍ഞ്ചരിച്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായവർ സ്ഥിരം കുറ്റവാളികൾ ആണെന്നും ഇവർക്കെതിരെ ബേക്കൽ സ്റ്റേഷനിൽ വേറെയും കേസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു. എഎസ്ഐ പി എ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ വിനീഷ് ,രാകേഷ് ,നിധിൻ, ഡ്രൈവർ സരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week