24.2 C
Kottayam
Sunday, June 7, 2026

വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം വരനെ പരിചയപ്പെടുത്തി കാര്‍ത്തിക

Must read

തിരുവനന്തപുരം: മലയാളിക്ക് ഏറെ പരിചയമുള്ള നടിയാണ് കാര്‍ത്തിക. മലയാളത്തിലും തമിഴിലും അടക്കം ശ്രദ്ധേയമായ ചിത്രങ്ങളില്‍ കാര്‍ത്തിക പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. വന്‍ വിജയമായ കോ എന്ന ചിത്രത്തിലെ വേഷം പ്രേക്ഷകര്‍ ഇന്നും മറക്കില്ല. 

പഴയകാല നടി രാധയുടെ മകളാണ് കാര്‍ത്തിക. കാര്‍ത്തികയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണ് നടന്നത്. എന്നാല്‍ ആരാണ് വരന്‍ എന്നത് കാര്‍ത്തിക വ്യക്തമാക്കിയിരുന്നില്ല. വിരലില്‍ മോതിരം അണിഞ്ഞ ചിത്രം മാത്രമായിരുന്നു കാര്‍ത്തിക വിവാഹ നിശ്ചയം കഴിഞ്ഞയുടന്‍ പങ്കുവച്ചത്.

വരന്‍റെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളായിരുന്നു കാര്‍ത്തികയുടെ അമ്മ രാധ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇപ്പോഴിതാ വരനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് കാര്‍ത്തിക. വരന്‍റെ മുഖം കാണുന്ന ചിത്രം പോസ്റ്റ് ചെയ്ത് പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചത്.

“നിന്നെ കണ്ട് മുട്ടിയത് ഒരു വിധിയായിരുന്നു, നീയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു” എന്നാണ് കാര്‍ത്തിക എഴുതിയിരിക്കുന്നത്. രോഹിത്ത് മേനോന്‍ എന്നാണ് വരന്‍റെ പേര് എന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. 

- Advertisement -

നിരവധിപ്പേര്‍ കാര്‍ത്തികയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്. മലയാളത്തില്‍ മകരമഞ്ഞ് എന്ന സിനിമയിലാണ് കാര്‍ത്തിക ആദ്യം അഭിനയിച്ചത്. കമ്മത്ത് ആന്‍റ് കമ്മത്ത് പോലുള്ള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.  ‘പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്ന തമിഴ് സിനിമയിലാണ് കാര്‍ത്തിക ഒടുവില്‍ അഭിനയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week