32.8 C
Kottayam
Tuesday, May 7, 2024

കേരളത്തിൽ കാലവർഷം ശനിയാഴ്ച എത്തിയേക്കും; 4 ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്നും നാളെയും ഇടുക്കിയിൽ യെല്ലോ അലേർട്ട്

Must read

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്നടക്കം അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തിയതിയാകട്ടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലർട്ട്.

തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും നിലവിൽ കാലവർഷം എത്തിക്കഴിഞ്ഞു. കേരളത്തിൽ ശനിയാഴ്ച കാലവർഷം എത്തുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഇതിൽ കാലാവസ്ഥ കേന്ദ്രം മാറ്റമൊന്നും വരുത്തിയിട്ടില്ല.

കാലവർഷം വരുന്നതിന് മുന്നോടിയായി വരും ദിവസങ്ങളി‌ൽ കേരളത്തിൽ ശക്തമായ മഴ ഉണ്ടാകും. തെക്കൻ ജില്ലകളിലാകും കൂടുതൽ മഴ ലഭിക്കുക. അതേസമയം മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week