തിരുവന്തപുരം : മൺസൂൺ ബമ്പർ(Monsoon Bumper BR 86) ഭാഗ്യക്കുറിയുടെ 10 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്. M A 235610 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സിറിൽ ചാക്കോ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഏജൻസി നമ്പർ -E4393. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ MG 456064 എന്ന നമ്പറിനാണ് ലഭിച്ചത്. ഗുരുവായൂരിലെ റൈജൻ സി ടി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഏജൻസി നമ്പർ- R6090.
ഒന്നാം സമ്മാനമായ 10 കോടിയിൽ നികുതിയും ഏജന്റ് കമ്മീഷനും കഴിച്ച് 6 കോടി 16 ലക്ഷം രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക. മണ്‍സൂണ്‍ ബമ്പര്‍ ഇത്തവണ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 24,45,840 ടിക്കറ്റുകൾ വിറ്റു. 5,54,160 ലക്ഷം ടിക്കറ്റുകളാണ് ബാക്കി വന്നത്.
MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ഇത്തവണ മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷമാണ്. 12 പേർക്കാകും അഞ്ച് ലക്ഷം വീതം ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം.കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലിയെ കാത്തിരിക്കുന്നു.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.