‘എന്നെയും കൂടി രക്ഷിക്കണം’; തനിക്കെതിരായ പീഡനക്കേസുകള്‍ കെട്ടിച്ചമച്ചതാണ്, ജാമ്യാപേക്ഷയുമായി മോന്‍സന്‍ മാവുങ്കല്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോന്‍സന്‍ ജാമ്യാപേക്ഷ നല്‍കിയത്.

തനിക്കെതിരായ പീഡനക്കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് അപേക്ഷയില്‍ മോന്‍സന്‍ പറയുന്നു. കേസില്‍ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടര്‍ന്നാണ് പീഡന കേസില്‍ യുവതി തനിക്കെതിരെ മൊഴി നല്‍കിയതെന്നും മോന്‍സന്‍ അപേക്ഷയില്‍ പറഞ്ഞു.

മോന്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. 2018 മുതല്‍ പ്രതി പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News