24.2 C
Kottayam
Saturday, June 6, 2026

മോൻസൺ മാവുങ്കൽ ജീവിതശൈലിയിലും വ്യത്യസ്തൻ; അരിയാഹാരം കഴിച്ചിരുന്നില്ല, വാർധക്യം വരാതിരിക്കാൻ മെലാനിൻ ഗുളികകൾ

Must read

കൊച്ചി: പുരവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്‍റെ ജീവിതശൈലിയാണ് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചത്. യൗവ്വനം നി‍ലനിർത്താൻ വർഷങ്ങളായി ഇയാൾ അരിയാഹാരം കഴിച്ചിരുന്നില്ല. വിദേശത്തുനിന്ന് എത്തിക്കുന്ന സൗന്ദര്യവർധക ടാബ്ലറ്റുകളും ഉപയോഗിച്ചിരുന്നു.

പൊതുജനമധ്യത്തിൽ തന്നെ സൂപ്പർതാരമായി അവതരിപ്പിക്കാൻ മോൻസൺ മാവുങ്കൽ കണ്ടുപിടിച്ച വഴിയാണ് സാമൂഹ്യമാധ്യങ്ങളിലൂടെ തന്നെത്തന്നെ പെരുപ്പിച്ച് പ്രചാരണം. അതുവഴി തട്ടിപ്പിന്‍റെ വ്യാപ്തി കൂട്ടുക. ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും പെരുമാറ്റശൈലിയും വേണമെന്നാണ് മോൻസൻ തന്നെ ചോദ്യം ചെയ്യലിന്‍റെ ഇടവേളയിൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഇയാളുടെ ചില പഴയ ജീവനക്കാരും ഇക്കാര്യം ശരിവയ്ക്കുന്നു.

അധിക ഭക്ഷണം കഴിയ്ക്കാതിരിക്കുക എന്നതാണ് മോൻസന്‍റെ രീതി. അരിയാഹാരം കൈകൊണ്ടുതൊടില്ല. കൊഴുപ്പുകുറഞ്ഞ ഇടയ്ക്കിടെ കഴിക്കും. കുടിക്കാൻ മധുരമില്ലാത്ത ജ്യൂസ്. പിന്നെ ഹെൽത് ഡ്രിങ്ക്. മിനറൽ വാട്ടര്‍ മാത്രമേ കുടിക്കൂ. വാർധക്യം ശരീരത്തെ ബാധിക്കാതിരിക്കാൻ സൗന്ദര്യവർധക ഗുളികകളും ഉപയോഗിച്ചുരുന്നു.നല്ല നിറം കിട്ടാനും മുഖത്തും കഴുത്തിലും ചുളിവുകൾ വരാതിരിക്കാനും മെലാനിൻ അടങ്ങിയ ഗുളികകളും കഴിച്ചിരുന്നു. ഇവ വിദേശത്തുനിന്ന് വരുത്തുകയായിരുന്നു.

വിരുന്നുകാരെ കയ്യിലെടുക്കാൻ വാരിക്കോരി സമ്മാനങ്ങൾ നൽകിയിരുന്നു. മധ്യവയസ്കരായ സ്ത്രീകൾക്ക് നിറമുളള സാരികളാണ് നൽകിയത്. പുരുഷൻമാരായ വിഐപികൾക്ക് നൽകിയത് വാച്ചുകളാണ്. കൊച്ചി നഗരത്തിന് പുറത്ത് താമസക്കാരനായ ഒരു സിനിമാ താരത്തിന് മോൻസൻ നൽകിയ പത്തുലക്ഷത്തിന്‍റെ വാച്ച് ഇദ്ദേഹം ദുബായിൽ കൊണ്ടുപോയി പരിശോധിച്ചു. 200 ദിർഹം പോലും വരില്ലെന്നാണ് കടക്കാർ പറഞ്ഞത്. സമാനമായരീതിയിൽ ഒരു ഗായകനേയും പറ്റിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week