25.5 C
Kottayam
Friday, June 5, 2026

ലൈന്‍ കമ്പിയിലേക്ക് കുരങ്ങന്‍ ചാടി,കമ്പി പൊട്ടി വീണത് ഓടിക്കൊണ്ടിരിയ്ക്കുന്ന ബൈക്കിലേക്ക്;യുവാവും രണ്ടുകുട്ടികളും മരിച്ചു

Must read

ലക്നൗ: ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് ‘ഹൈ ടെൻഷൻ’ വൈദ്യുതി ലൈൻ പൊട്ടിവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് അതിദാരുണമായ അപകടം നടന്നത്. ഗോരഖ്പൂരിലാണ് സംഭവം നടന്നത്. നഗരത്തിലെ സോൻബർസ മാർക്കറ്റ് പ്രദേശത്തായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും രണ്ട് പെൺ കുട്ടികളുമാണ് മരിച്ചത്. എയിംസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.

മാർക്കറ്റിന് സമീപം ചവറുകൾ കൂട്ടിയിട്ടിരുന്ന പ്രദേശത്തിന് അടുത്തെത്തിയപ്പോൾ 11 കെ.വി ലൈൻ ഇവർക്ക് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണ് നിമിഷങ്ങൾക്കകം ബൈക്കിന് തീപിടിച്ചു. യുവാവിനെയും രണ്ട് കുട്ടികളെയും രക്ഷിക്കാൻ സാധിച്ചില്ല. 24കാരനായ ശിവ് രാജ് നിഷാദ്, മകൾ ശിവ് മംഗൽ (4), ബന്ധുവായ കീർത്തി (13) എന്നിവരാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. മൂവരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

- Advertisement -

വൈദ്യുതി ലൈനിലേക്ക് കുരങ്ങൻ ചാടിയതാണ് ലൈൻ പൊട്ടാനും തുടർന്ന് ബൈക്കിന് മുകളിലേക്ക് വീഴാനും കാരണമെന്ന് വൈദ്യുതി വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ ഡി.കെ സിങ് പറ‌ഞ്ഞു. അപകടമുണ്ടായ ഉടൻ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week