24.1 C
Kottayam
Friday, June 5, 2026

ഗിന്നസ് റെക്കോഡിന്റെ പേരിലുള്ള തട്ടിപ്പുകള്‍ അന്വേഷിക്കണം; ഗിന്നസ് ബുക്കില്‍ കയറിക്കഴിഞ്ഞാല്‍ സാമ്പത്തിക ലാഭമുണ്ടെന്നാണ് പലരുടെയും വിചാരം;പലര്‍ക്കും ലഭിക്കുക വ്യാജ സര്‍ട്ടിഫിക്കറ്റ്, മുന്നറിയിപ്പു നല്‍കി ഗിന്നസ് പക്രു

Must read

കോട്ടയം: ഗിന്നസ് റെക്കോഡായി സംഘടിപ്പിച്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ഗിന്നസ് പക്രു. ഗിന്നസ് റെക്കോഡിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഗിന്നസ് പക്രു ആവശ്യപ്പെട്ടു. ഗിന്നസ് റെക്കോര്‍ഡുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചു പക്രു തുറന്നു പറഞ്ഞു.

ഗിന്നസ് ബുക്കില്‍ കയറിക്കഴിഞ്ഞാല്‍ സാമ്പത്തിക ലാഭമുണ്ടെന്നാണ് പലരുടെയും വിചാരം. ഇക്കാര്യം തന്നോട് പലരും ചോദിക്കാറുണ്ട്. ഗിന്നസ് റെക്കോഡ് കിട്ടിയത് കൊണ്ട് സാമ്പത്തിക ലാഭമില്ല. കാര്യങ്ങള്‍ അറിയാവുന്ന പലരും തട്ടിപ്പില്‍ പെടാറുണ്ട്. ഗിന്നസ് റെക്കോഡിനായി പണം കൊടുത്ത പലരും ചതിക്കപ്പെടാറുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആയിരിക്കും പലര്‍ക്കും ലഭിക്കാറുള്ളത്.

- Advertisement -

- Advertisement -

ഗിന്നസ് റെക്കോഡ് നേടുക എളുപ്പമല്ല. റെക്കോഡുകള്‍ ഒരു ക്രെഡിറ്റ് മാത്രമാണ്. അതുകൊണ്ട് പ്രത്യേക ഗുണമില്ല. റെക്കോഡുകള്‍ ബ്രേക്ക് ചെയ്യപ്പെടാനുള്ളത്. ഒരു സര്‍ട്ടിഫിക്കറ്റ് ആയി കൈയില്‍വെക്കാം എന്നത് മാത്രമാണ് റെക്കോഡ് എന്നും ഗിന്നസ് പക്രു പറഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ പരിപാടി സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ വേണം. സുരക്ഷാവീഴ്ച സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഗിന്നസ് പക്രു വ്യക്തമാക്കി.

- Advertisement -

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ കെട്ടിയ താല്‍ക്കാലിക സ്റ്റേജില്‍ നിന്ന് വീണ് തൃക്കാക്കര എം.എല്‍.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റിരുന്നു. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന എം.എല്‍.എ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതസേമയം കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയ്ക്ക് പിന്നില്‍ സാമ്പത്തിക ലാഭമാണെന്നാണ് പുറത്തുവരുന്ന വിവരം. ഒരു സുരക്ഷയും ഉറപ്പാക്കാതെ ഈവന്റ് മാനേജ്മെന്റ് കമ്പനിയുണ്ടാക്കിയത് കോടികളാണ്. ഈ പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്ന് നര്‍ത്തകി വെളിപ്പെടുത്തി. രജിസ്ട്രേഷന്‍ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നല്‍കി. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണ്.

ഇങ്ങനെ പല തട്ടിപ്പും നടന്നു. ഈ നര്‍ത്തകിയ്ക്ക് പുറമേ 8000 രൂപ വരെ കൊടുത്ത് പങ്കെടുത്തവരുമുണ്ട്. ജോയ് ആലുക്കാസായിരുന്നു പ്രധാന സ്പോണ്‍സര്‍. കല്യാണ്‍ സില്‍ക്സും പരസ്യം നല്‍കി. ഈ പരസ്യങ്ങളിലൂടെയും ലക്ഷങ്ങള്‍ സംഘാടകര്‍ക്ക് കിട്ടി. ജോയ് ആലുക്കാസ് വേദിയിലും ഉണ്ടായിരുന്നു. ഇതിന് പുറമേയാണ് നര്‍ത്തകികളില്‍ നിന്നും പണം പിരിച്ചത്. അയ്യായിരം രൂപ വച്ച് 12000 പേരില്‍ നിന്നും പിരിച്ചാല്‍ സംഘാടകര്‍ക്ക് ആറു കോടി കിട്ടും. എന്നാല്‍ ഇത് എട്ടായിരം വരെ പിരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടാകുമ്പോള്‍ ആ റിക്കോര്‍ഡ് പ്രകടനത്തിലൂടെ സംഘാടകര്‍ വന്‍ ലാഭം കൊയ്തുവെന്നതാണ് വസ്തുത.

ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്താണ് ചെയ്തത് എന്ന നര്‍ത്തകര്‍ പറയുന്നു. ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരുക്കേറ്റപ്പോഴാണെന്ന് പറഞ്ഞ നര്‍ത്തകി, പിന്നീട് പരിപാടിയില്‍ പങ്കെടുത്തില്ലെന്നും പറഞ്ഞു. അതായത് പന്ത്രണ്ടായിരത്തില്‍ ഒന്നു കുറവായിരുന്നു പങ്കാളിത്തം.

ദിവ്യാ ഉണ്ണിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചെറുതും വലതുമായ നിരവധി സ്പോണ്‍സര്‍മാരുണ്ടായിരുന്നു. വലിയ സംഗീത നിശയും നടത്തി. ഉമാ തോമസിന് ഗുരുതര പരിക്കേറ്റിട്ടും പരിപാടികളിലൊന്നും മാറ്റം വന്നില്ല. ആവേശം തെല്ലും കുറഞ്ഞതുമില്ല. പ്രമുഖ വസ്ത്ര ശാല പാര്‍ട്ണറാണെന്നും അതുകൊണ്ട് തന്നെ മുന്തിയ ഇനം സാരി കിട്ടുമെന്നും നര്‍ത്തകരെ സംഘാടകര്‍ പറഞ്ഞു പറ്റിച്ചു. ഇങ്ങനെ കോടികളുണ്ടാക്കുന്ന തട്ടിപ്പ് ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവമാണ്. നര്‍ത്തകര്‍ക്ക് കോട്ടണ്‍ സാരി വിറ്റത് വസ്ത്രശാല പണം വാങ്ങിയാണോ എന്നത് ഇനിയും വ്യക്തമല്ല.

താന്‍ മുന്‍പും റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. സംഗീതജ്ഞനായ ഭര്‍ത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയില്‍ പണം ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് പണം കൊടുത്തത്. എന്നാല്‍ ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റി. ഇതിലേക്ക് കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകര്‍ക്ക് ഗോള്‍ഡ് കോയിന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

നൃത്താധ്യാപകര്‍ കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത് ഇങ്ങനെയാണെന്നും അവര്‍ പറഞ്ഞു. മൃദംഗനാദം എന്ന പേരില്‍ പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നടക്കം നര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

മൃദംഗനാദത്തില്‍ പങ്കാളികളായ ഗുരുക്കന്മാരുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ച് വന്ന 12000 നര്‍ത്തകരാണ് നൃത്തം ചെയ്തത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയില്‍ നര്‍ത്തകര്‍ പങ്കെടുത്തത്. ചലച്ചിത്ര, സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തില്‍ പങ്കാളികളായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് എട്ട് മിനിറ്റ് നീണ്ട നൃത്ത പരിപാടിയുടെ ഗാനം രചിച്ചത്. ദീപാങ്കുരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം അനൂപ് ശങ്കറാണ് ആലപിച്ചത്. ദിവ്യ ഉണ്ണിയായിരുന്നു കൊറിയോഗ്രഫി. ലീഡ് നര്‍ത്തകിയും ദിവ്യ ഉണ്ണി തന്നെയായിരുന്നു. തന്റെ ഏറെനാളത്തെ സ്വപ്നം ആയിരുന്നു ഇതെന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്.

മന്ത്രി സജി ചെറിയാനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 10,176 നര്‍ത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ഇന്നലെ ഉമ തോമസിന് പരുക്കേറ്റിട്ടും പരിപാടി മുന്നോട്ട് പോയി. ഒടുവില്‍ ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. മന്ത്രി സജി ചെറിയാനും എംഎല്‍എയ്ക്ക് പരിക്കേറ്റത് അറിഞ്ഞിട്ടും വേദിയില്‍ തുടര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week