24.6 C
Kottayam
Saturday, June 6, 2026

ഡല്‍ഹി മെട്രോയില്‍ കുരങ്ങന്റെ സൗജന്യ യാത്ര! വീഡിയോ വൈറല്‍

Must read

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ സൗജന്യ യാത്ര നടത്തുന്ന കുരങ്ങന്റെ വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യമുന ബാങ്ക് സ്റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള യാത്രയിലാണ് കുരങ്ങന്‍ കയറി കൂടിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാണ്. അതേസമയം, എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്‍പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന്‍ എത്തുന്നത് വരെ സീറ്റില്‍ കയറി ഇരുന്ന് പുറത്തെ കാഴ്ചകള്‍ കണ്ട് ആസ്വദിച്ചു.

യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ആരെയും ഉപദ്രവിക്കാതെ കുരങ്ങന്‍ അടങ്ങിയിരുന്നു. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് കുരങ്ങച്ചാരുടെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഐ.പി സ്റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട് അതിന് സ്റ്റേഷന്റെ പരിസരത്ത് കണ്ടിട്ടില്ലെന്ന് മെട്രോ അധികൃതരും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week