31.1 C
Kottayam
Friday, May 17, 2024

തെലങ്കാനയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ പക്കല്‍ നിന്നും 1 കോടി രൂപ പിടിച്ചെടുത്തു

Must read

ഹൈദരാബാദ്: തെലങ്കാന ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച ഒരു കോടി രൂപ പൊലീസ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥിയായ എം രഘുനന്ദന്‍ റാവുവിന്റെ ഭാര്യാസഹോദരനും കൂട്ടാളിയുമാണ് പിടിയിലായത്. ദുബ്ബാക്ക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായാണ് പണം എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബേഗുംപേട്ട് ഫ്ളൈ ഓവറിന് സമീപത്ത് വെച്ച് സംഘം സഞ്ചരിച്ച ഇന്നോവ കാറില്‍ പൊലീസ് പരിശോധന നടത്തുകയും പണം കണ്ടെത്തുകയുമായിരുന്നു. പണം എത്തിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെത്തിയതായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week