28.2 C
Kottayam
Friday, June 5, 2026

സ്റ്റീഫന്‍ ജോര്‍ജ് ജനപിന്തുണ ഇല്ലാത്തയാള്‍; കടുത്തുരുത്തിയില്‍ കടുത്ത മത്സരം ഉണ്ടാകില്ലെന്ന് മോന്‍സ് ജോസഫ്

Must read

കോട്ടയം: കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജിനെതിരെ മോന്‍സ് ജോസഫ് രംഗത്ത്. സ്റ്റീഫന്‍ ജോര്‍ജ് ജനപിന്തുണ ഇല്ലാത്ത ആളാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.

മുമ്പ് തന്നോട് ഏറ്റുമുട്ടി പരാജയപ്പെട്ട ആളാണ് സ്റ്റീഫന്‍. കടുത്തുരുത്തിയില്‍ കടുത്ത മത്സരം ഉണ്ടാകില്ല. വന്‍ ഭൂരിപക്ഷം ഇക്കുറിയും ലഭിക്കുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.

2010ല്‍ ജോസഫ്-മാണി ലയനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് മാറി നിന്നയാളാണ് സ്റ്റീഫന്‍. കടുത്തുരുത്തിയില്‍ മാണിയുടെ പ്രതിനിധി താനാണ്. കടുത്തുരുത്തിയില്‍ ജോസ് പക്ഷത്തിനാണ് ശക്തി എന്നത് പൊള്ളയായ വാദമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇന്ന് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജോസഫ് കൊവിഡ് ബാധിതനായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മോൻസ് ജോസഫാകും സ്ഥാനാ‍ർത്ഥികളെ പ്രഖ്യാപിക്കുക. കോൺഗ്രസ് പ്രതിഷേധത്തിൽ ഉലഞ്ഞ് നിൽക്കുന്ന തൃക്കരിപ്പൂരടക്കം 10 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. പി ജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കും.

- Advertisement -

ജോസഫ് വിഭാഗത്തിനുള്ളിൽ തർക്കം നിലനിന്നിരുന്ന ഏറ്റുമാനൂർ, തിരുവല്ല, ചങ്ങനാശ്ശേരി സീറ്റുകളിൽ നേതൃത്വം സമവായത്തിൽ എത്തിയെന്നാണ് വിവരം. ഫ്രാൻസിൻസ് ജോർജ് ഇടുക്കിയിലും, ഷിബു തെക്കുപ്പുറം കോതമംഗലത്തും, പ്രിൻസ് ലൂക്കോസ് ഏറ്റുമാനൂരും സ്ഥാനാർത്ഥിയായേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week