28.6 C
Kottayam
Monday, June 15, 2026

മോദി പുറത്താക്കി,ജനം പാര്‍ലമെണ്ടിലേക്ക് തിരിച്ചയച്ചു;മഹുവ മൊയിത്രയ്ക്ക് വമ്പന്‍ ജയം

Must read

കൊല്‍ക്കൊത്ത:പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് നടന്നുകയറി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര. തുടക്കം മുതല്‍ മണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തിയ മഹുവയുടെ വിജയം ബിജെപിയോടുള്ള മധുര പ്രതികാരം കൂടിയാണ്. രാഷ്ട്രീയത്തിലിറങ്ങിയ കാലം മുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് മഹുവ. ഒടുവില്‍ പാര്‍ലമെന്റില്‍ നിന്നുതന്നെ മഹുവയെ ബിജെപി പുറത്താക്കി.

രാജകുടുംബത്തില്‍ നിന്നുള്ള അമൃത റോയിക്കെതിരെ മത്സരിച്ച മഹുവ പ്രചാരണത്തിന്റെ തുടക്കം മുതല്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു. ലോക്‌സഭയില്‍ നിന്നും പുറത്താക്കിയും റെയ്ഡുകളിലൂടെയും മറ്റും തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ഗൂഢാലോചനയ്ക്കുള്ളതായിരിക്കും തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു മഹുവ.

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു മഹുവയെ ബിജെപി പുറത്താക്കിയത്. പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി പങ്കുവെച്ചതിന് എത്തിക്സ് പാനല്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു.

രാഹുലിന്റെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന മഹുവ പാര്‍ലമെന്റില്‍ രാഹുലിനോളം പോന്ന എതിരാളിയായിരുന്നു ബിജെപിക്ക്. 2010 ലാണ് മഹുവയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനം. ചാനല്‍ ചര്‍ച്ചകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തുറപ്പുചീട്ടായിരുന്നു ഈ പെണ്‍ പോരാളി. റിപ്പബ്ലിക് ടിവി ചര്‍ച്ചക്കിടെ അര്‍ണബ് ഗോസ്വാമായോട് നടുവിരല്‍ ഉയര്‍ത്തി പ്രതികരിച്ച മെഹുവ അന്ന് വലിയ ചര്‍ച്ചയായിരുന്നു.

- Advertisement -

2016 ലാണ് കരിംപൂര്‍ മണ്ഡലത്തില്‍ മത്സരിച്ച് നിയമസഭയിലേക്ക് നടന്നുകയറിയത്. പിന്നീട് 2019 ല്‍ നിന്നും ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 6,14,872 വോട്ടുകള്‍ നേടിയായിരുന്നു അന്ന മഹുവ മൊയ്ത്ര വിജയിച്ചത്. 63,218 വോട്ടിന്റെ ഭൂരിപക്ഷം. 5,51,654 വോട്ടുകളായിരുന്നു ബിജെപിയുടെ കല്യാണ്‍ ചൗബെയ്ക്ക് ലഭിച്ചത്. 2009 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കൃഷ്ണനഗര്‍.

- Advertisement -

ചോദ്യത്തിന് കോഴ വിവാദവും സസ്‌പെന്‍ഷനുമെല്ലാം വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ ഉണ്ടാക്കിയെങ്കിലും മെഹുവയെ ഉലച്ചിരുന്നില്ല. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ ഇങ്ങോട്ട് പ്രചാരണത്തില്‍ ആളികത്തുകയായിരുന്നു മമത. ഇത്ര വലിയ ബിജെപി പ്രതിരോധം മറികടന്ന് തിരിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് നടന്നുകയറുമ്പോള്‍ മഹുവ ചിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

Popular this week