28.6 C
Kottayam
Monday, June 15, 2026

പ്രവചനങ്ങള്‍ തെറ്റി..! ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം കണ്ട് പൊട്ടിക്കരഞ്ഞ് എക്സിറ്റ് പോള്‍ ഏജന്‍സി മേധാവി

Must read

മുംബൈ:ലോക്സ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തകർന്ന് അടിഞ്ഞത് എക്സിറ്റ് പോള്‍ രംഗത്ത് പേരുകേട്ട പല പ്രമുഖ ഏജന്‍സികളുടേയും പ്രവചനമാണ്. ഇതില്‍ ഏറ്റവും പ്രധാനം ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളാണ്. താരതമ്യേന മറ്റ് ഏജന്‍സികളെ അപേക്ഷിച്ച് മികച്ച സ്ട്രൈക്ക് റേറ്റുള്ള ഏജന്‍സിയുമാണ് ആക്സിസ് മൈ ഇന്ത്യ. എന്നാല്‍ ഇത്തവണ വലിയ പാളിച്ചയാണ് അവർക്ക് എക്സിറ്റ് പോള്‍ പ്രവചനത്തിലുണ്ടായിരിക്കുന്നത്.

എക്സിറ്റ് പോള്‍ പ്രവചനം അമ്പേ പരാജയമായതോടെ ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത വികാരം അടക്കാനാകാതെ ചാനലില്‍ ഇരുന്നു കരയുകയും ചെയ്തു. പ്രദീപ് ഗുപ്ത കരയുന്നതും മറ്റ് അവതാരകർ ആശ്വസിപ്പിക്കുന്നത് ചാനലില്‍ ലൈവായി പോകുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എയ്ക്ക് 400-ന് അടുത്ത് സീറ്റുകളായിരുന്നു ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. അതായത് 361 മുതല്‍ 401 വരെ സീറ്റുകള്‍ നേടി ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ടു. ഇന്ത്യ സഖ്യത്തിന് 131 മുതല്‍ 166 സീറ്റായിരുന്നു പറഞ്ഞത്. എന്നാല്‍ നിലവില്‍ ബി ജെ പിയുടെ സീറ്റ് നില 300 ന് താഴെ തുടരുകയാണ്. ഇന്ത്യാ മുന്നണിയുടെ സീറ്റ് നില 230 ന് മുകളിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശിൻ്റെയും ഒഡീഷയുടെയും കാര്യത്തിൽ പ്രവചനം ഫലിച്ചില്ലേ എന്നു പറഞ്ഞുകൊണ്ടായിരുന്നു കരയുന്ന പ്രദീപ് ഗുപ്തയെ ഇന്ത്യാടുഡെയുടെ പ്രാധന അവതാരകനായ രാജ്ദീപ് സർദേശായി ആശ്വസിപ്പിച്ചത്. ഞങ്ങൾ ആത്മപരിശോധന നടത്തുമെന്നും രാജ്ദീപ് സർദേശായി പറയുന്നു. ഈ വിധി സർക്കാരിനെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുമെന്നായിരുന്നു പ്രദീപ് ഗുപ്തയുടെ പിന്നീടുള്ള പ്രതികരണം.

- Advertisement -

“ഞങ്ങൾ എൻ ഡി എയ്ക്ക് 361-401 സീറ്റുകൾ പ്രവചിച്ചു, ഇത് വീണ്ടും എൻ ഡി എ സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഇപ്പോഴുള്ള കണക്കില്‍ അവർക്ക് 295 സീറ്റാണുള്ളത്. അതിനർത്ഥം ഞങ്ങൾ 66 സീറ്റുകൾക്ക് പിന്നിലാണ്. ഈ ഫലത്തില്‍ മൂന്ന് സംസ്ഥാനങ്ങളെയാണ് നമ്മൾ പ്രധാനമായും പരിശോധിക്കേണ്ടത്,” ഇന്ത്യാ ടുഡേ ടിവിയിലെ ചർച്ചയിൽ പ്രദീപ് ഗുപ്ത പറഞ്ഞു.

- Advertisement -

“ഉത്തർപ്രദേശിൽ, ഞങ്ങൾ ഏകദേശം 67 സീറ്റുകളായിരുന്നു എന്‍ ഡി എയ്ക്ക് പ്രവചിച്ചത് എന്നാൽ ഈ ഘട്ടത്തിൽ, എൻ ഡി എ 38 സീറ്റുകളാണ് നേടിയത്. അതുകൊണ്ട് തന്നെ ഞങ്ങൾ കൃത്യം 30 സീറ്റിൽ താഴെയാണ്. പശ്ചിമ ബംഗാളിൽ ഞങ്ങൾ ബി ജെ പിക്ക് 26 മുതൽ 32 വരെ സീറ്റുകൾ പ്രവചിച്ചു, പക്ഷേ അവർക്ക് 11 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അതായത് ഞങ്ങളുടെ പ്രവചനത്തിൽ നിന്ന് 15 സീറ്റുകളുടെ വ്യത്യാസം. അതുപോലെ, മഹാരാഷ്ട്രയിൽ എൻ ഡി എയ്ക്ക് 28 സീറ്റുകളാണ് പ്രവചനം, എന്നാൽ അവർക്ക് 20 സീറ്റുകൾ ലഭിച്ചു, അതായത് പ്രതീക്ഷിച്ചതിലും 8 സീറ്റുകൾ കുറവാണ്. ഈ മൂന്ന് സീറ്റുകളിലും 60 സീറ്റുകളുടെ വ്യത്യാസമുണ്ട്,” പ്രദീപ് ഗുപ്ത പറഞ്ഞു.

https://x.com/i/status/1797902997193969788

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

Popular this week