തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ജര്‍മനിയില്‍ വച്ച് വിവാഹിതയായി; വരന്‍ ബിജെഡി മുന്‍ എംപി പിനാകി മിശ്ര; പ്രായം 65

കൊല്‍ക്കത്ത: 'ഓപറേഷന്‍ സിന്ദൂര്‍' ചര്‍ച്ചയിലാണ രാജ്യം മുഴുവന്‍. ദേശീയ രാഷ്ട്രീയത്തില്‍ ഈ വിഷയമാണ് ചര്‍ച്ചകളില്‍ നിറുയുന്നതും. ഇതിനിടെ ജീവിതത്തില്‍ സിന്ദൂരമണിഞ്ഞിരിക്കയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ബിജെഡി നേതാവും മുന്‍ എംപിയുമായ പിനാകി മിശ്രയാണ് വരന്‍. ജര്‍മനിയില്‍ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെ പ്രശസ്തയായ മഹുവ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ്. എംപിയായ ആദ്യവട്ടം പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. മേയ് മൂന്നിനായിരുന്നു വിവാഹം. ഒഡിഷയിലെ പുരി മണ്ഡലത്തില്‍ എംപിയായിരുന്നു പിനാകി മിശ്ര.

മേയ് മൂന്നാം തീയതി വിദേശത്തുവെച്ചായിരുന്നു വിവാഹമെന്നാണ് സൂചന. 50കാരായണ് മഹുവ. 65 വയസാണ് പിനാകിയ്ക്ക്. 1974 ഒക്ടോബര്‍ 12-ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് ജയിച്ചു.

ഒഡീഷയിലെ പുരി സ്വദേശിയും മുതിര്‍ന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്ടോബര്‍ 23-നാണ് ജനനം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളില്‍ ചേരുകയായിരുന്നു. 2009, 2024, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍നിന്ന് വിജയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News