28.2 C
Kottayam
Friday, June 5, 2026

ഏത് ചിത്രമിട്ടാലും മോശം കമന്റുകള്‍: ആ വിഷയത്തിലെ ലാലേട്ടന്റെ മറുപടി: മനസ്സ് തുറന്ന് ഹണി റോസ്

Must read

കൊച്ചി:സമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പ്രചരണങ്ങള്‍ക്കെതിരെ വിമർശനവുമായി നടി ഹണി റോസ്. എന്റെ ഒരു പിക്ക് സാമുഹ്യ മാധ്യമത്തില്‍ പങ്കുവെച്ചാല്‍ അതിന് താഴെ വന്ന് ഒരോരുത്തർ ഇടുന്ന കമന്റുകള്‍ എത്രത്തോളം മോശമാണ്. ഒരു സമൂഹത്തെ മുഴുവനായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. കുറച്ചാളുകള്‍ മാത്രമാണ് ഇത്തരം പ്രവണത കാണിക്കുന്നതെന്നും അഖില്‍ മാരാർ പറയുന്നു.

സോഷ്യല്‍ മീഡിയ മനോഹരമായി ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ട്. വലിയൊരു പോസിറ്റീവ് എനർജിയാണ് അവർ ക്രിയേറ്റ് ചെയ്യുന്നത്. അല്ലാതെ ഒരു പോസ്റ്റിട്ടാല്‍ വന്ന് നെഗറ്റീവ് കമന്റ് ഇടുന്നവരോട് എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. കൌമുദി മൂവീസിന് വേണ്ടി ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാറുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി റോസ്.

 honey-rose-mohanlal-

ഞാന്‍ പറഞ്ഞു എന്നും പറഞ്ഞ് ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വരുമ്പോള്‍ ഒന്നുകില്‍ ഞാന്‍ പറഞ്ഞതായിരിക്കണം അല്ലെങ്കില്‍ മറ്റാരെങ്കിലും ക്രിയേറ്റ് ചെയ്തതായിരിക്കണം. മറ്റാരെങ്കിലും ഉണ്ടാക്കിയതാണെങ്കില്‍ അതിനൊരു ലക്ഷ്യമുണ്ടാവും. ഞാന്‍ പറയാത്തൊരു കാര്യം പറഞ്ഞു എന്നും പറഞ്ഞ് എവിടെയെങ്കിലും വന്നാല്‍ ജനുവിനായിട്ടുള്ള ഒരു താല്‍പര്യമല്ല അതിന് പിന്നിലുള്ളത്. അവർ യൂസ് ചെയ്തിരിക്കുന്ന ഫോട്ടോസൊക്കെ കണ്ടാല്‍ അറിയാം അവരുടെ താല്‍പര്യം.

- Advertisement -

മോഹന്‍ലാല്‍ എന്റെ ജീവിതത്തില്‍ വലിയൊരു കൈത്താങ്ങായി വർഷങ്ങളോളം ഉണ്ടായിരുന്നു എന്ന ഫീലിലാണ് അവർ ആ വാർത്ത കൊടുത്തിരുന്നത്. അത് അങ്ങനെയല്ല, അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പറഞ്ഞതാണെന്ന രീതിയില്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കും.

- Advertisement -

ഈ പ്രചരിക്കുന്ന കാര്യം ശരിയല്ല എന്ന് അറിയിക്കണമെങ്കില്‍ പരാതിയുമൊക്കെയായി മുന്നോട്ട് പോവണം. പലയാളുകളും ഇതിന്റെ സ്ക്രീന്‍ ഷോട്ട് അയച്ച് തരാന്‍ തുടങ്ങിയതോടെ എനിക്ക് മാനസികമായി ബുദ്ധിമുട്ടായി. എനിക്ക് അയച്ച് തരുന്നത് പോലെ ലാല്‍ സാറിനും അയക്കും. എന്താണ് ഈ കുട്ടി ഇങ്ങനെ പറഞ്ഞിരിക്കുന്നതെന്ന സാധനം അദ്ദേഹത്തിന്റെ ഉള്ളിലും വരാം, അല്ലെങ്കില്‍ വരാതിരിക്കാം.

ആ സ്ക്രീന്‍ ഷോട്ടുകളിലൊന്നും ഞാന്‍ തന്നെ എടുത്ത് ലാല്‍ സാറിന് അയച്ച് കൊടുത്തപ്പോള്‍ ‘ജസ്റ്റ് ലീവ് ഇറ്റ്’ എന്നായിരുന്നു അദ്ദേഹം തിരിച്ച് പറഞ്ഞത്. അവരൊക്കെ വർഷങ്ങളായി ഇത്തരം കാര്യങ്ങളെ നേരിടുന്നവരായിരിക്കുമല്ല. അതുകൊണ്ട് തന്നെ ഇതൊന്നും വലിയ കാര്യമായി എടുക്കാറില്ല. അതാണ് എന്നോട് ആ പ്രശ്നം അവിടെ വിട്ടുകളയാന്‍ പറഞ്ഞതെന്നും ഹണി റോസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week