വയനാട്ടിൽ യുവാവും യുവതിയും ഒരു ഷാളിൽ തൂങ്ങിമരിച്ച നിലയിൽ

കൽപറ്റ:വയനാട് നിരവില്‍പ്പുഴ കീച്ചേരി കോളനിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പറഞ്ഞു. ഒരു ഷാളിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്. മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്.

വിനീതയോടൊപ്പം പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് സൂചന. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാല്‍ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

ഇന്ന് സംശയം തോന്നി നാട്ടുകാര്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമേ മരണപ്പെട്ടവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News