23.9 C
Kottayam
Thursday, June 4, 2026

സാമൂഹിക സേവനങ്ങൾ നേരിട്ടറിയാം, അതിനുള്ള അംഗീകാരം;സുരേഷ് ഗോപിയെ അഭിനന്ദിച്ച് മോഹൻലാൽ

Must read

കൊച്ചി∙ മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത നടനും സുഹൃത്തുമായ സുരേഷ് ഗോപിക്ക് ആശംസ നേർന്ന് നടൻ മോഹന്‍ലാൽ. സുരേഷ് ഗോപിയുമായി ദീർഘനാളത്തെ ഉറ്റ ബന്ധമാണ് ഉള്ളതെന്ന് മോഹൻലാൽ പ്രതികരിച്ചു. ഇത് മലയാള ചലച്ചിത്ര കൂട്ടായ്‌മയ്ക്ക് അഭിമാന നിമിഷമാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിക്കൊപ്പം കേന്ദ്രമന്ത്രിസഭയിൽ അംഗമായ ജോർജ് കുര്യനും മോഹൻലാൽ ആശംസകൾ നേർന്നു.

‘‘പ്രിയ സുഹൃത്തിന് ആശംസ. വളരെയേറെ വർഷത്തെ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളത്. അദ്ദേഹം ചെയ്ത ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് ബോധ്യമുണ്ട്. അതിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്. തെക്കേ ഇന്ത്യയില്‍ നിന്നു നേരത്തെ സിനിമാ താരങ്ങൾ മന്ത്രിമാരായിട്ടുണ്ടെങ്കിലും നമ്മുടെ ഇടയിൽനിന്ന് ആദ്യമായാണ് മന്ത്രിയുണ്ടാകുന്നത്. മലയാള ചലച്ചിത്ര കൂട്ടായ്മയ്ക്ക് അഭിമാന നിമിഷം. സുരേഷ് ഗോപിയുടെ നേട്ടത്തിൽ സന്തോഷിക്കുന്നു.’’ – മോഹൻലാൽ പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നരേന്ദ്ര മോദി ഫോണിൽ നേരിട്ട് വിളിച്ച് ക്ഷണിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ അസൗകര്യം നിമിത്തം അദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week