24.2 C
Kottayam
Saturday, June 6, 2026

നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്നതുമായ പ്രവർത്തി, മോഹൻലാലിൻ്റെ മുന്നറിയിപ്പ്

Must read

ഡിസംബർ രണ്ടാം തിയതിയാണ് മോഹൻലാലിന്റെ മരക്കാർ  (Marakkar) എന്ന ബി​ഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതെങ്കിലും ചിത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പുകളും പ്രചരിച്ചു. ഈ അവസരത്തിൽ അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുതെന്ന് അഭ്യർത്ഥിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു നടന്റെ പ്രതികരണം. 

ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം. കൊവിഡിന് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരണമെന്നും മോഹൻലാൽ പറയുന്നു.  സിനിമയുടെ വിജയം നമ്മുടെ ദേശസ്നേഹത്തിന്റെ കൂടി വിജയമാണെന്നും ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. 

മോഹൻലാലിന്റെ വാക്കുകൾ

- Advertisement -

കുറേ നാളായി ഞാൻ ലൈവിൽ വന്നിട്ട് എല്ലാവരും സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. മരക്കാർ: അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് പറയാനാണ് ഞാൻ വന്നത്. ഈ വലിയ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

- Advertisement -

ഈ വിജയം സിനിമയെ സ്നേഹിക്കുന്നവരുടേത് മാത്രമല്ല, നാടിനെ സ്നേഹിക്കുന്നവരുടെയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടിയാണ്. രാജ്യാതിർത്തികൾ കടന്ന് നമ്മുടെ ഭാഷയിലൊരു ചിത്രം പ്രേക്ഷകരിൽ എത്തിക്കുക എന്ന യജ്ഞത്തിന്റെ ഫല സമാപ്തി കൂടിയാണ്. നമ്മൾ എല്ലാവരും സ്വാതന്ത്ര്യത്തോടെ ഇന്ന് ജീവിക്കുന്നതിന് പിന്നിൽ ജീവ ത്യാ​ഗം ചെയ്ത അനേകം വലിയ മനുഷ്യരുണ്ടെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. സിനിമയുടെ വിജയം നമ്മുടെ ദേശസ്നേഹത്തിന്റെ കൂടി വിജയമാണ്.

ചിത്രത്തിന് നിങ്ങൾ ഇതുവരെ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും സഹകരണവും തുടർന്നും ഉണ്ടാകണം. നിർമാണ ചെലവ് കാരണം വലിയ സിനിമകൾ വല്ലപ്പോഴും മാത്രമേ മലയാളത്തിൽ സംഭവിക്കാറുള്ളൂ. ഇനിയും ഒരുപാട് വലിയ സിനിമകൾ മലയാളത്തിൽ ഉണ്ടാകണം. അത് ലോകം മുഴുവൻ പ്രദർശിപ്പിക്കപ്പെടണം എന്നെല്ലാം അ​ഗ്രഹമാണ്. അതിന് പ്രേക്ഷകരുടെ പിന്തുണ കൂടിയെ തീരൂ. ദൗർഭാ​ഗ്യവശാൽ ഈ സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം. കൊവിഡിന് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരണം. ഒരുപാട് ആളുകളുടെ അധ്വാനവും വിയർപ്പും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഈ സിനിമ. അതുകൊണ്ട് വ്യാജ പതിപ്പുകൾ കാണുകയോ കാണാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതിരിക്കുക. പൈറസി എന്ന വലിയ കുറ്റത്തിനെതിരെയുള്ള നിയമ നടപടികളിൽ നിങ്ങൾ പെട്ട് പോകരുതെന്ന് ഒരിക്കൾ കൂടി അഭ്യർത്ഥിക്കുന്നു.

- Advertisement -

ഏകദേശം മൂന്ന് വർഷമെടുത്തു മരക്കാർ തിയറ്ററിലെത്തിക്കാൻ. ആ സിനിമയ്ക്ക് ആവശ്യമില്ലാത്ത ഒരുപാട് കമന്റുകൾ ആദ്യകാലത്തുണ്ടായി. പക്ഷേ ആ കാർമേഘമൊക്കെ മാറി, സൂര്യൻ കത്തിനിൽക്കുമ്പോലെ സിനിമ മാറുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം ആ സിനിമ കാണുന്ന ആർക്കും അത്തരത്തിലുള്ള കുറ്റങ്ങൾ പറയാൻ പറ്റില്ല. ഒരുപാട് പേരുടെ അധ്വാനത്തിൽ എടുത്ത സിനിമയാണ്. ഒരുപാട് പേര് ജോലി ചെയ്യുന്ന ഇന്റസ്ട്രി കൂടിയാണ് സിനിമ. മലയാളത്തെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്നവർ ഇതിന്റെ പുറകിൽ അണിചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

  https://www.instagram.com/lucifer.akmfc_mohanlal/reel/CXG96wEgBgM/?utm_medium=copy_link

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week