EntertainmentKeralaNews
തുടര്‍ച്ചയായ പരാജയങ്ങള്‍, മോഹന്‍ലാലും കളം മാറ്റിച്ചവിട്ടുന്നു,അടുത്ത ചിത്രം തരുണ്‍ മൂര്‍ത്തിയ്‌ക്കൊപ്പം, നിർമാണം രഞ്ജിത്ത്; ‘L360’ പ്രഖ്യാപിച്ചു
കൊച്ചി:മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘L360’ എന്നാണ് ചിത്രത്തിൻ്റെ താത്കാലിക പേര്. മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമ കൂടിയാണിത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. സംവിധായകൻ തരുൺ മൂർത്തി ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ വെെകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
എമ്പുരാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News