24 C
Kottayam
Thursday, June 4, 2026

‘അങ്ങനെയല്ലെങ്കില്‍ ദൃശ്യം 3 സംഭവിക്കില്ല’ കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

Must read

കൊച്ചി:അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബറോസ് റിലീസുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തില്‍ നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അത്തരം പ്രചരണങ്ങളെ തിരുത്തി ജീത്തു ജോസഫും രംഗത്തെത്തിയിരുന്നു. മൂന്നാം ഭാഗത്തിന്‍റെ എഴുത്ത് കഴിഞ്ഞിട്ടില്ലെന്നും ശ്രമങ്ങള്‍ നടക്കുന്നതേ ഉള്ളൂവെന്നും ജീത്തു അന്വേഷണങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 ന്‍റെ ഭാവിയെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കുകയാണ് മോഹന്‍ലാല്‍.

പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാലിന്‍റെ പ്രതികരണം ഇങ്ങനെ- “ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഒരുക്കുക എളുപ്പമല്ല. പക്ഷേ ഞങ്ങള്‍ ശ്രമിക്കുകയാണ്. അങ്ങനെയൊന്ന് (ദൃശ്യം 3) വന്നാല്‍ അത് ദൃശ്യം 2 നേക്കാള്‍ മികച്ച ചിത്രമായിരിക്കണം. അങ്ങനെയല്ലെങ്കില്‍ മൂന്നാം ഭാഗവുമായി ഞങ്ങള്‍ വരില്ല. കാരണം ഞങ്ങള്‍ ഒരു പേര് ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. അത് കളഞ്ഞുകുളിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല”, മോഹന്‍ലാല്‍ പറഞ്ഞു.

- Advertisement -

- Advertisement -

അഭിമുഖത്തില്‍ ഹിന്ദിയിലെ ദൃശ്യം റീമേക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രശംസാ വാചകങ്ങളും പറയുന്നുണ്ട് അദ്ദേഹം. “കഥയില്‍ ചെറിയ മാറ്റം വരുത്തിയാണ് അവര്‍ അവതരിപ്പിച്ചത്. അത് ഗംഭീരമായി അവര്‍ ചെയ്തു. നന്നായി ചെയ്താല്‍ മാത്രമേ വിജയം കാണാനാവൂ. മറ്റൊരു ഭാഷയില്‍ നിന്ന് എടുക്കുന്ന ചിത്രം വ്യത്യസ്തമായി അവതരിപ്പിക്കുന്നത് നല്ല കാര്യമാണ്.

ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ സംസ്കാരവും സംഗീതവുമൊക്കെയുണ്ട്. അതൊക്കെ ചേര്‍ത്ത് റീമേക്ക് ചിത്രത്തെ പുതിയ ചിത്രമായി അവതരിപ്പിക്കാനാവും. അതൊരു കലയാണ്. പക്ഷേ ഒറിജിനലിന്‍റെ സത്ത നഷ്ടപ്പെടാതെ നോക്കണം”, മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week