തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പോസ്റ്റിട്ട പോസ്റ്റില്‍ പിണറായിയുടെ പടത്തിന് പകരം നടന്‍ മോഹന്‍ലാലിന്റെ പടം. പുലിവാല് പിടിച്ച് ഉത്തരേന്ത്യന്‍ കമ്പനി. 2020 ജനുവരി ഒന്നുമുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു കമ്പനി കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കരുതി പോസ്റ്ററില്‍ നല്‍കിയത് അദ്ദേഹത്തിന്റെ ഛായയുള്ള മോഹന്‍ലാലിന്റെ ചിത്രമായിരുന്നു.
കോമ്രേഡ് എന്ന പേരില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റേതെന്ന പേരില്‍ പുറത്തുവന്ന സ്‌കെച്ചുകളാണ് കമ്പനി പോസ്റ്റിനായി ഉപയോഗിച്ചത്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടത്. തെറ്റ് നിരവധി പേര്‍ ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. ഇതോടെ കമ്പനി തെറ്റ് തിരുത്തികയും പോസ്റ്റര്‍ മാറ്റി നല്‍കുകയും ചെയ്തു.
Last week Kerala government banned the manufacture & sale of single-use plastic and joined the the other 17 states in…
Posted by Euro Safety Group, India on Monday, November 25, 2019