‘വിസ്‌കി’ക്കൊപ്പം മോഹന്‍ലാല്‍; ബീച്ച് ലുക്ക് ചിത്രം വൈറല്‍

ആരാധകര്‍ക്ക് ആവേശം നല്‍കിക്കൊണ്ടു മോഹന്‍ലാല്‍ തന്റെ വളര്‍ത്തുനായ വിസ്‌കിക്കൊപ്പമുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിസ്‌കിയെ ചേര്‍ത്തു പിടിച്ചുളള താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മനോരമ കലണ്ടര്‍ 2021 മൊബൈല്‍ ആപ്പിനു വേണ്ടിയുളള ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു ഈ ചിത്രം.

ഫോട്ടോഷൂട്ട് ചെന്നെയിലെ മോഹന്‍ലാലിന്റെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു ഷൂട്ട്. മോഹന്‍ലാല്‍ ധരിച്ചിരുന്ന വേഷം ആരാധകരുടെ ഇടയില്‍ വൈറലായിരിക്കുകയാണ്. മനോരമയും ജോയ് ആലുക്കാസും ചേര്‍ന്നു സഹകരണത്തോടെ ചെയ്യുന്ന കലണ്ടര്‍ ഫോട്ടോഷൂട്ട് പതിവ് ഫോട്ടോഷൂട്ടില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇഴചേര്‍ന്നു വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ തീം.

കലണ്ടര്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായി വിജയ് സേതുപതി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, നിത്യ മേനോന്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരും കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ ഭാഗമായി. പരമ്പരാഗത കലണ്ടറിലെ വിവരങ്ങള്‍ക്കു പുറേമ മൊബൈല്‍ ഓര്‍ഗനൈസറായി പ്രവര്‍ത്തിക്കുമെന്നതാണ് ആപ്പിന്റെ സവിശേഷത.വിശേഷദിനങ്ങളും മറ്റു വിവരങ്ങളും ആപ്പ് സൂചിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News