മോഹന്‍ലാലിന് നായിക മാളവിക മോഹനന്‍; സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വം ആരംഭിക്കുന്നു; രണ്ടുപേരും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം

കൊച്ചി:മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോയില്‍ ഒരുങ്ങുന്ന ‘ഹൃദയപൂര്‍വ്വം’ ചിത്രത്തില്‍ മാളവിക മോഹനന്‍ നായികയാകും. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10ന് ആരംഭിക്കും. അഖില്‍ സത്യന്‍ ആണ് ചിത്രത്തിന്റെ കഥ. സിനിമയില്‍ അസോസിയേറ്റ് ആയാണ് അനൂപ് സത്യന്‍ പ്രവര്‍ത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നടി സംഗീത, അമല്‍ ഡേവിസ്, നിഷാന്‍, ജനാര്‍ദനന്‍, സിദ്ദിഖ്, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. അനു മൂത്തേടത്ത് ഛായാഗ്രഹണം. എഡിറ്റിങ് കെ. രാജഗോപാല്‍, കലാസംവിധാനം പ്രശാന്ത് മാധവ്. കൊച്ചി, പൂണൈ എന്നിവിടങ്ങളിലാകും ചിത്രീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News