26 C
Kottayam
Saturday, June 6, 2026

മോൺസ്റ്ററായി മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Must read

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മോഹൻലാൽ(Mohanlal) ചിത്രമാണ് മോൺസ്റ്റർ(Monster). മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായ ‘പുലിമുരുകനു’ ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. കഴിഞ്ഞ വർഷം നവംമ്പറിൽ‍ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജാ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മോൺസ്റ്റർ ലുക്കിലാണ് മോഹൻലാൽ വീഡിയോയിൽ ഉള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ റിലീസ് ഉടനെ ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകരും രം​ഗത്തെത്തി. ‘ലക്കി സിംഗ്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 

പുലിമുരുകന്‍റെയും രചന നിര്‍വ്വഹിച്ച ഉദയ് കൃഷ്‍ണയാണ് മോണ്‍സ്റ്റര്‍ എഴുതുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍. 

- Advertisement -

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്ടോബറിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ അതുസംബന്ധിച്ച അപ്ഡേറ്റുകള്‍ പിന്നീട് ഉണ്ടായില്ല. പിന്നീട് കഴിഞ്ഞ മാസാവസാനമാണ് ഇതു സംബന്ധിച്ച് പുതിയ വിവരം പുറത്തുവരുന്നത്. മരക്കാര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ആന്‍റണി പെരുമ്പാവൂര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ചിത്രത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഒടിടി റിലീസ് ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നാണ് ആന്‍റണി പറഞ്ഞത്. മരക്കാര്‍ ഉള്‍പ്പെടെ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന, ഒടിടി റിലീസ് ആയി തീരുമാനിക്കപ്പെട്ടിരിക്കുന്ന അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് മോണ്‍സ്റ്റര്‍.

- Advertisement -

അതേസമയം, ബ്രോ ഡാഡി, ആറാട്ട് എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിന്റെ അച്ഛൻ വേഷത്തിലായിരുന്നു ബ്രോ ഡാഡിയിൽ താരമെത്തിയത്. പൃഥ്വിരാജ് തന്നെയായിരുന്നു സംവിധാനവും. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ആറാട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week