EntertainmentKeralaNews

‘ശ്രീനി വന്നപ്പോൾ എനിക്ക് വലിയ സന്തോഷമായി,എന്തു ചെയ്യണമെന്നറിയാതെ ഞാൻ പെട്ടെന്നൊരു ഉമ്മ കൊടുത്തു’ മോഹൻലാൽ സുചിത്രയോട് പറഞ്ഞത്,വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍

കൊച്ചി: അടുത്തിടെ നടൻ ശ്രീനിവാസൻ മോഹൻലാലിനെതിരെ നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. മോഹൻലാൽ മുത്തം നൽകിയ നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്’ എന്തുകൊണ്ടായിരുന്നുവെന്നാണ് ശ്രീനിവാസൻ നടത്തിയ പരാമർശം അടക്കമാണ് വിവാദത്തിന് തിരി കൊളുത്തിയത്.

2022 ഓഗസ്റ്റ് മാസത്തിൽ മഴവിൽ മനോരമയുടെ സ്റ്റേജ് ഷോയിൽ വച്ചായിരുന്നു ലാൽ ശ്രീനിക്ക് മുത്തം കൊടുത്തത്. ഇത് സൈബറിടത്തിൽ വലിയ ആഘോഷമായി മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളും ഉണ്ടായത്.

എന്നാൽ അടുത്തിടെ ഈ മുത്തം വലിയൊരു വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ നടത്തിയ പരാമർശമാണ് വിവാദത്തിൽ കലാശിച്ചത്. മോഹൻലാൽ മുത്തം നൽകിയ നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്’ എന്തുകൊണ്ടായിരുന്നുവെന്നാണ് ശ്രീനിവാസൻ നടത്തിയ പരാമർശം. എന്നാൽ ഈ സംഭവത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ഈ വേളയിൽ ശ്രദ്ധ നേടുകയാണ്

മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ എന്ന ഹിറ്റ് കോംബോയുടെ അടുത്ത തലമുറയിൽ നിന്നും പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവർ കൈകോർത്ത ചിത്രം ‘ഹൃദയം’ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ‘ഐ ആം വിത്ത് ധന്യ വർമ്മ’ എന്ന യുട്യൂബ് പ്രോഗ്രാമിലാണ് വിനീത് അന്നത്തെ മുത്തത്തെ കുറിച്ച് പരാമർശം നടത്തിയത്.

തിരക്കുകളിൽ മുഴുകിയ വിനീത് ശ്രീനിവാസനെ അതിനോടകം പലരും ഇങ്ങനെ ഒരു കാര്യം നടന്നതായി വിളിച്ചു പറഞ്ഞിരുന്നു. ഒരു കോൾ മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാലിന്റേതായിരുന്നു. അന്ന് മോഹൻലാൽ വളരെ വൈകാരികമായി പറഞ്ഞ കാര്യം വിനീതിനെ വിളിച്ചു പറയുകയായിരുന്നു സുചിത്ര

‘ശ്രീനി വന്നപ്പോൾ എനിക്ക് വലിയ സന്തോഷമായി. എന്തുചെയ്യണമെന്നറിയാതെ ഞാൻ പെട്ടെന്നൊരു ഉമ്മ കൊടുത്തു’ എന്നായിരുന്നത്രെ മോഹൻലാൽ സുചിത്രയോടായി പറഞ്ഞത്. ‘ലാൽ അങ്കിൾ വളരെ ഇമോഷണൽ ആയി പറഞ്ഞത് സുചി ആന്റി എന്നോട് പറഞ്ഞു’ എന്ന് വിനീത്.

വീട്ടിലെത്തിയ വിനീത് അച്ഛനെന്താ തോന്നിയത് എന്ന് ശ്രീനിവാസനോട് ചോദിക്കുകയുണ്ടായി. ‘കുറെ നാളുകൾക്കു ശേഷം ഞാൻ ഇത്രയും നാൾ ജോലി ചെയ്തിരുന്ന ആളുകളുടെയടുത്തു പോയപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി’ എന്നായിരുന്നു പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button