‘നീതി പുലര്‍ത്താമായിരുന്നു ബിസിനസുകാരാ’ എന്ന് വിമര്‍ശനം; അവരു കുലത്തൊഴില്‍ തുടങ്ങി മക്കളേ, ഡീഗ്രേഡിംഗ് എന്ന് ആരാധകര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരാധകര്‍. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്.

എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മോശമായി എന്നുമാണ് ചില വിമര്‍ശനങ്ങള്‍. മോഹന്‍ലാലിന്റെ പേജില്‍ എത്തിയ വിമര്‍ശന കമന്റുകള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

”നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു ബിസ്നസുകാര” എന്നാണ് ഒരു വിമര്‍ശനം. പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം എന്നും ചിലര്‍ പറയുന്നു.

‘തിയേറ്റര്‍ നിറയെ ആളുകളെ കാണുമ്പോള്‍ പടം കാണാന്‍ ആളുകള്‍ കയറാത്ത ചില ഫാന്‍സ്‌കാര്‍ക്ക് സഹിക്കുമോ? അവരു കുല തൊഴില്‍ തുടങ്ങി മക്കളെ ഡീഗ്രേഡിംഗ്.. എന്താ ചെയ്യാ ട്രോള് ചെയ്യുന്ന ആളുകള്‍ക്കും ജീവിക്കേണ്ട മക്കളെ” എന്നാണ് ഇതിന് മറുപടിയായി മോഹന്‍ലാല്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്.

കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News