പൊതിച്ചോർ കഴിയ്ക്കുന്ന ലാലേട്ടൻ,വീഡിയോ സൂപ്പർ ഹിറ്റ്

കൊച്ചി:മലയാളിക്ക് എന്നും ഗൃഹാതുരത്വം നൽകുന്ന ഒരു വിഭവമാണ് പൊതിച്ചോറ്. തൂശനിലയില്‍ ചോറും ചമ്മന്തിയും മുട്ട ഓംലെറ്റും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും അച്ചാറും…പറയുമ്പോള്‍ തന്നെ പലരുടെയും വായില്‍ വെള്ളമൂറുന്നുണ്ടാകാം.

അതിപ്പോള്‍ മലയാളികളുടെ പ്രിയ നടന്‍ മോഹൻലാലിനും അങ്ങനെ തന്നെയാണ് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സൂചിപ്പിക്കുന്നത്. നാടൻ വിഭവങ്ങളുടെ പൊതിച്ചോറ് രുചിയോടെ കഴിക്കുന്ന മോഹൻലാലിനെയാണ് വീഡിയോയില്‍ കാണുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് പൊതിച്ചോര്‍ കഴിക്കാൻ മോഹൻലാൽ എത്തിയത്. സുഹൃത്ത്‌ സമീർ ഹംസ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച വീഡിയോയിലാണ് പൊതിച്ചോര്‍ ആസ്വദിച്ച് കഴിക്കുന്ന ലാലേട്ടനെ കാണുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

പാചകവും ഏറെ ഇഷ്‍ടപ്പെടുന്ന മോഹന്‍ലാല്‍ അടുത്തിടെ ഒരു സ്‍പെഷ്യല്‍ ചിക്കൻ കറി തയ്യാറാക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. അതിന്‍റെ റെസിപ്പിയും ആരാധകര്‍ ഹിറ്റാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News