സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്, അനുശോചനമറിയിച്ച് മോഹൻലാൽ

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് (Bipin Rawat) അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മോഹൻലാൽ പറഞ്ഞു. 

‘അസാമാന്യ കഴിവുകളുള്ള സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടേും അകാല വിയോഗത്തിൽ അതീവ ദുഃഖമുണ്ട്.

ബിപിൻ റാവത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടുള്ള പ്രവർത്തനങ്ങളും രാഷ്‌ട്രത്തിന് എന്നും മുതൽ കൂട്ടാണ്. ഈ മഹാനായ സൈനികന്റേയും ഭാര്യയുടേയും മറ്റ് സൈനികരുടേയും വേർപാടിൽ ഞാനും എന്റെ കുടുംബവും ദുഃഖം രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ജീവൻ പൊലിഞ്ഞ എല്ലാ സൈനികരുടേയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’, മോഹൻലാൽ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News