EntertainmentKeralaNews

ചുട്ട തേങ്ങ ചതച്ചെടുത്ത് ഒരു സ്പെഷ്യൽ ചിക്കൻ കറിയുമായി മോഹൻലാൽ, രുചിച്ചു നോക്കി സുചിത്ര, വീഡിയോ വൈറൽ

കൊച്ചി:അഭിനയത്തോടൊപ്പം തന്നെ മോഹൻലാലിന് ഏറെ ഇഷ്ടമാണ് പാചകവും. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താൻ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു. താരത്തിന്‍റെ അടുത്ത സുഹൃത്തുക്കളെല്ലാം ആ കൈപ്പുണ്യം അറിഞ്ഞിട്ടുള്ളവരുമാണ്. ഇടയ്ക്ക് ആരാധകർക്ക് മുന്നിൽ കുക്കിങ് വിഡിയോയുമായി മോഹൻലാലെത്താറുമുണ്ട്

ഇപ്പോൾ സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായാണ് താരത്തിന്‍റെ വരവ്.അധികം മസാലയൊന്നുമില്ലാത്ത ഒരു സ്‍പെഷ്യല്‍ ചിക്കൻ എന്നാണ് വിഡിയോയുടെ തുടക്കത്തില്‍ മോഹൻലാല്‍ പറയുന്നത്.ചുട്ട തേങ്ങയാണ് കറിയെ സ്പെഷ്യലാക്കുന്നത്. കൂടാതെ ചെറിയുള്ളിയും പച്ചമുളകുമെല്ലാം ഇടിച്ചാണ് ചേർക്കുന്നത്. വെള്ളമൊഴിക്കാതെ ചിക്കൻ പാകം ചെയ്തെടുക്കണമെന്നും താരം പറയുന്നു.

https://www.instagram.com/tv/CRstbbDnt7d/?utm_medium=copy_link

ഏറ്റവും ഒടുവില്‍ ഭാര്യ സുചിത്ര മോഹൻലാലിന്‍റെ ചിക്കൻ കറി രുചിച്ചു നോക്കുന്നതും വിഡിയോയില്‍ കാണാം. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ബ്രോ ഡാഡിയാണ് മോഹൻലാലിന്‍റേതായി ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന സിനിമ.

ഇതുകണ്ട ഷെഫ് സുരേഷ് പിള്ള കമന്റ് ചെയ്യാനും മറന്നില്ല. ‘ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും’ എന്ന ഷെഫിന്റെ കമന്റിന് ‘വെൽക്കം, വരൂ… വരൂ’ എന്നാണ് മോഹൻലാലിൻറെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button