27.6 C
Kottayam
Thursday, June 4, 2026

മരണമാസ് മോഹൻലാൽ, തീയറ്ററുകളിൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്,റിവ്യൂ വായിയ്ക്കാം

Must read

കൊച്ചി: അന്തവും കുന്തവും ലോജിക്കുമില്ലാതെ അക്ഷരാര്‍ഥത്തില്‍ തിയറ്ററുകളില്‍ മോഹൻലാലിന്റെ (Mohanlal) ‘ആറാട്ടാ’ണ്. ‘നെയ്യാറ്റിൻകര ഗോപനാ’യി മോഹൻലാല്‍ തിമിര്‍ത്താടിയിരിക്കുന്നു. ഒരു കംപ്ലീറ്റ് മോഹൻലാല്‍ ഷോയാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’. മോഹൻലാല്‍ ആരാധകര്‍ക്ക് തിയറ്ററുകളില്‍ ആഘോഷമാക്കാൻ പോന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ (Aaraattu movie review) തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

ഒരിടവേളയ്‍ക്ക് ശേഷം മോഹൻലാലിനെ ഫുള്‍ എനര്‍ജിയില്‍ കാണാനാകുന്നുവെന്നത് തന്നെയാണ് ‘ആറാട്ടി’ന്റെ ഏറ്റവും വലിയ പ്രത്യേകത. ഇൻട്രോ രംഗം തൊട്ട് മോഹൻലാല്‍ വിളയാട്ടായി മാറുന്നു ചിത്രം. ‘ആറാട്ട്’ എന്ന ചിത്രം എന്തായിരിക്കും എന്ന് മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീനില്‍ തന്നെ സംവിധായകൻ പറഞ്ഞുവയ്‍ക്കുന്നു. ഷോ കഴിഞ്ഞാല്‍ സംസാരിക്കാം എന്നാണ് ‘നെയ്യാറ്റിൻകര ഗോപ’നോട് മറ്റൊരു കഥാപാത്രം പറയുന്നതുപോലും.

യുക്തിക്ക് അല്ല ചിത്രത്തില്‍ പ്രാധാന്യം എന്നത് എടുത്തുപറയേണ്ട കാര്യമല്ല. തിയറ്ററുകളിലെ ആഘോഷം മാത്രം മുന്നില്‍ക്കണ്ടിട്ടുള്ളതാണ് ചിത്രം. മലയാളത്തിന്റെ മാസ് ചിത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്യും. തിയറ്ററുകളിലെ ആര്‍പ്പുവിളികള്‍ക്കായിട്ടുള്ളതാണ് മോഹൻലാലിന്റെ ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’.

തിയറ്ററുകളില്‍ ഉത്സവാന്തരീക്ഷം ആഗ്രഹിക്കുന്ന ആരാധകര്‍ പ്രതീക്ഷിച്ചേക്കാവുന്ന ചേരുവകള്‍ ചിത്രത്തിലുടനീളമുണ്ട്. മോഹൻലാലിന്റെ പഴയ സിനിമകളുടെ റെഫറൻസുകളും ആരാധകരെ ആവേശത്തിലാക്കും. കോമഡിക്കായി എഴുത്തുകാരൻ കൂട്ടുപിടിച്ചിരിക്കുന്നതും മോഹൻലാല്‍ ചിത്രങ്ങളുടെ റെഫറൻസാണ്. തെല്ലൊന്നു ട്രോളുന്ന തരത്തില്‍ വരെ റെഫെറൻസുകള്‍ കടന്നുവരുന്നു. കോമഡിയിലും ആക്ഷനിലുമെല്ലാം പഴയ താളം വീണ്ടെടുക്കുന്ന മോഹൻലാല്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മോഹൻലാല്‍ ആക്ഷൻ രംഗങ്ങളില്‍ യുവത്വത്തിന്റെ എനര്‍ജിയോടെ ആരാധകനെ ആവേശത്തിലാക്കുന്നു.
ആറാട്ടി’ലെ കോമഡി രംഗങ്ങളിലും മോഹൻലാലിന്റെ ടൈമിംഗും കുസൃതികളും വര്‍ക്ക് ഔട്ടാകുന്നുവെന്നതാണ് തിയറ്റര്‍ അനുഭവം. സ്റ്റൈലിഷായി മോഹൻലാല്‍ ചിത്രത്തില്‍ ആരാധകര്‍ക്ക് കാഴ്‍ചാനുഭവമാകുന്നു.

- Advertisement -

‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ല്‍ തകര്‍പ്പൻ പ്രകടനം നടത്തിയിരിക്കുന്ന മറ്റൊരു താരം സിദ്ദിഖാണ്. രസികത്തമുള്ള മാനറിസങ്ങളിലൂടെ സിദ്ദിഖ് ചിരിപ്പിക്കുന്നു. മണ്ടത്തരം വിളമ്പുന്ന കഥാപാത്രമായി ജോണി ആന്റണിയും ചിരിക്ക് വക നല്‍കുന്നു. അന്തരിച്ച നെടുമുടി വേണും കോട്ടയം പ്രദീപും ചിത്രത്തില്‍ ചെറു വേഷങ്ങളിലുണ്ട്. രചന നാരായണൻകുട്ടി, കോട്ടയം രമേശ്, അശ്വിൻ, വിജയരാഘവൻ, ലുക്‍മാൻ, സായ് കുമാര്‍, കൊച്ചു പ്രേമൻ, നന്ദു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

- Advertisement -

ആറാട്ടി’ന്റെ മാസ് തിയറ്റര്‍ അനുഭവം മുന്നില്‍ക്കണ്ടാണ് ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തിന്റെ ആഖ്യാനം രൂപപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിന്റെ മാസ് ആയി അവതരിപ്പിക്കാനാണ് സംവിധായകൻ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മോഹൻലാല്‍ എന്ന കൗഡ് പുള്ളര്‍ ആക്ടര്‍ക്ക് ആവോളം സ്വാതന്ത്ര്യം നല്‍കുന്ന തരത്തിലാണ് അത്. മോഹൻലാല്‍ ആരാധകരെ ഏറ്റുപറയാൻ പ്രേരിപ്പിക്കും വിധമുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉദയ് കൃഷ്‍ണ തിരക്കഥ എഴുതിയിരിക്കുന്നത്.

നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതുപോലെ എ ആര്‍ റഹ്‍മാൻ ഷോയും ചിത്രത്തിന്റെ ആകര്‍ഷണമായി മാറിയിരിക്കുന്നു. വിജയ് ഉലഗനാഥിന്റെ ക്യാമറയും ഷമീര്‍ മുഹമ്മദിന്റെ ഛായാഗ്രാഹണമൊക്കെ ചിത്രത്തിന്റെ മാസ് അനുഭവത്തിന് വേണ്ടിയാണ് ശ്രദ്ധിച്ചിരിക്കുന്നത്. സിനിമയിലെ ആക്ഷൻ രംഗങ്ങളിലെ പശ്ചാത്തലസംഗീതത്തിന് രാഹുല്‍ രാജിനും നന്ദി പറയാം. മാസ് സിനിമകളെ ഇഷ്‍ടപ്പെടുന്നവര്‍ ‘നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ ആഘോഷമാക്കുമെന്നത് തീര്‍ച്ച. ‘നെയ്യാറ്റിൻകര ഗോപൻ’ ആരെന്നത് തിയറ്ററുകളില്‍ പോയിത്തന്നെ പോയി അറിയേണ്ടതുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week