25.5 C
Kottayam
Saturday, June 6, 2026

Spadikam:ചങ്ങനാശ്ശേരി ചന്തയിലൂടെ ചെരിപ്പിടാതെ ഓടണമെന്ന് ഭദ്രൻ സാർ നിർബന്ധം പിടിച്ചു, അണിയറക്കഥ പറഞ്ഞ് മോഹൻലാൽ

Must read

കൊച്ചി:28 വർഷങ്ങൾക്ക് ശേഷം 4കെ ഡോൾബി അറ്റ്‍മോസിൽ ഇറങ്ങിയ ‘സ്ഫടികം’ തിയേറ്ററുകളിൽ പ്രേക്ഷകർ ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സ്ഫടികത്തെ നെഞ്ചേറ്റിയ പ്രേക്ഷകരെ നേരിൽ കാണാനായി സംവിധായകൻ ഭദ്രനും നടൻ മോഹൻലാലും ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെ ലൈവായി എത്തിയപ്പോൾ പറഞ്ഞ സ്ഫടികത്തിന് പിന്നിലെ ചില അറിയാക്കഥകൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

സ്ഫടികം ഇത്രയും ദൃശ്യശ്രവ്യ മികവോടെ 4കെ പതിപ്പായി ഇറക്കാൻ ധൈര്യം കാണിച്ച സംവിധായകൻ ഭദ്രനും സുഹൃത്തുക്കൾക്കും നന്ദിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ ലൈവിലെത്തിയത്. ഇത്തരത്തിൽ 4കെ പതിപ്പായി ചിത്രമിറക്കാൻ ഭദ്രൻ സാറിന് തോന്നാൻ കാരണമെന്തായിരുന്നുവെന്നും ലാൽ ചോദിച്ചു. അതിന് കാരണം നിങ്ങൾ തന്നെയാണ് എന്നായിരുന്നു അപ്പോൾ ഭദ്രൻ പറഞ്ഞത്.

ലാലിന്റെ അറുപതാം ജന്മദിനത്തിന് പാലയിലും പരിസരത്തുമുള്ള ചിലരൊക്കെ എൻറെ വീട്ടിലെത്തി സ്ഫടികം ബിഗ് സ്ക്രീനിൽ കാണാൻ എന്താണ് മാർഗ്ഗമെന്ന് ചോദിക്കുകയുണ്ടായി. അവർ സിനിമയുടെ ഫസ്റ്റ് ഹാഫ് തെങ്ങിൽ തുണി വലിച്ചുകെട്ടി പ്രൊജക്ടറിൽ കാണിക്കാനുള്ള അനുമതിയും ചോദിച്ചിരുന്നു. അവരുടെ ഈ ആവേശവും എനർജിയും കണ്ടപ്പോഴാണ് എനിക്ക് പുതിയ കാലത്തിനായി ഇറക്കണമെന്ന് തോന്നിയതെന്ന് ഭദ്രൻ ലൈവിൽ വ്യക്തമാക്കി.

- Advertisement -

തനിക്ക് കുറെ ചെറുപ്പക്കാർ സുഹൃത്തുക്കളായുണ്ട്. അവരുടെയെല്ലാം ആഗ്രഹം കൂടിയായിരുന്നു ഇത്. ഇപ്പോഴത് ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ ആദ്യ റിലീസിൻറെ സമയത്ത് ഞാൻ ഭയങ്കര ടെൻഷനിലായിരുന്നു ഇപ്പോഴാണ് ഞാൻ തിയേറ്ററിലെ ബഹളമൊക്കെ ആസ്വദിക്കുന്നതെന്നും ഭദ്രൻ പറയുകയുണ്ടായി.

- Advertisement -

ആളുകൾ വിസ്മയിച്ച് കൈയ്യടിക്കുന്നതൊക്കെ കേൾക്കുമ്പോൾ ആവേശമാണെന്ന് ലാൽ പറഞ്ഞു. അന്ന് ചങ്ങനാശ്ശേരി ചന്തയിലൂടെ ചെരിപ്പിടാതെ ഓടണമെന്ന് നിർബന്ധം പിടിച്ചത് ഇപ്പോഴും ഓർമ്മയിലുണ്ടെന്നും മോഹൻലാൽ പറയുകയുണ്ടായി. അത്രയും ചെയ്യണോയെന്ന് ഞാൻ ചോദിച്ചിരുന്നു. അവസാനം എന്തോ അലിവുതോന്നി ഭദ്രൻസാറത് മാറ്റുകയായിരുന്നുവെന്നും ലാൽ ലൈവിനിടയിൽ ഓർത്തെടുക്കുകയുണ്ടായി. സ്ഫടികം പുതിയ പതിപ്പ് കണ്ട് ഒരു വിൻസെൻഷൻ വൈദികൻ സിനിമയെ പാഷൻ ഓഫ് ദി ക്രൈസ്റ്റിനോട് ഉപമിച്ചുവെന്നും അതുപോലെ തന്നെ സ്ഫടികവും സ്നേഹത്തിൻറെ ഭാഷയാണ് പറയുന്നതെന്നും ഭദ്രൻ പറഞ്ഞു.

- Advertisement -

മലൈകോട്ട വാലിബൻ സിനിമയുടെ ജയ്സാൽമീറിലെ സെറ്റിൽ നിന്നായിരുന്നു മോഹൻലാൽ ലൈവിൽ ജോയിൻ ചെയ്തിരുന്നത്. സംവിധായകൻ ഭദ്രനും ലാലിൻറെ അടുത്ത സുഹൃത്തായ അശോക് കുമാറും കൊച്ചിയിൽ നിന്നായിരുന്നു ലൈവിന്റെ ഭാഗമായത്. സ്ഫടികത്തിന്റെ ഭാഗമായ ഏവർക്കും നന്ദി പറഞ്ഞുകൊണ്ടും പ്രേക്ഷകർക്കും ഹൃദയത്തിൽനിന്നുള്ള സ്നേഹം പങ്കിട്ടുമായിരുന്നു ഇരുവരും ലൈവിൽ നിന്ന് പിൻവാങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week