24.2 C
Kottayam
Saturday, June 6, 2026

ആറാം ക്ലാസ് വിദ്യഭ്യാസം, 16 വയസിൽ നാടുവിട്ടു, കറങ്ങാത്ത നാട്ടുകളില്ല, ചെയ്യാത്ത ജോലിയും, ഇരകൾ ഇനിയുമോ? ഷാഫിയുടെ ഭൂതകാലം ചികഞ്ഞ് പോലീസ്

Must read

പത്തനംതിട്ട: കേരളം ഞെട്ടിയ നരബലിയുടെ ആസുത്രകനും മുഖ്യപ്രതിയുമായ ഷാഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. അസാധാരണ ക്രിമിനൽ മാനസികാവസ്ഥയുള്ള ആളാണ് ഷാഫിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

പത്തനംതിട്ടയിലെ ഇരട്ട നരബലിയുടെ പിന്നിലെ മുഖ്യ സൂത്രധാരനും മറ്റാരുമല്ല. 16 ാം വയസിൽ നാടുവിട്ട ഷാഫി പിന്നീട് കൊടും കുറ്റവാളിയായി മാറുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ സമാനമായ എത്ര കേസുകളുണ്ടാകുമെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

16 ആം വയസ്സിൽ ഇടുക്കിയിൽ നിന്നാണ് ഷാഫി നാടുവിട്ടത്. പിന്നീടുള്ള ഷാഫിയുടെ ജീവിതം അത്രമേൽ തിരിച്ചറിയാനായിട്ടില്ല. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളത്. പല പ്രദേശങ്ങളിലും പലപേരുകളിലും ഇയാൾ താമസിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടിവരും.

- Advertisement -

- Advertisement -

പല പ്രദേശങ്ങളിലായി ജീവിക്കുമ്പോൾ ഇയാൾ ചെയ്യാത്ത ജോലികളില്ല. പലയിടങ്ങളിലും ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ പൊലീസിന്‍റെ കണക്ക് പ്രകാരം ഷാഫി നിരവധി കേസുകളിൽ പ്രതിയാണ്. എന്നാൽ കണക്കിലുള്ള കേസുകളെക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ടോ എന്നതിലടക്കം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഇലന്തൂർ ഇരട്ട നരബലി കേസിൽ ഷാഫി നടത്തിയ ക്രൂരതയുടെ വിവരങ്ങൾ പൊലീസിന് പല സംശയങ്ങളും ജനിപ്പിക്കുന്നതാണ്. കൊലപ്പെടുത്തിയ സ്ത്രീകളെ അതി ക്രൂരമായാണ് ഷാഫി പീഡിപ്പിച്ചത്. സ്വകാര്യഭാഗത്തടക്കം കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേക തരം മാനസികാവസ്ഥ ഷാഫിക്കുണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

2020 കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലും സ്വകാര്യഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ചിരുന്നു. സമാനമാണ് ഇലന്തൂർ ഇരട്ട നരബലി കേസിലെയും അവസ്ഥ. തന്‍റെ ലക്ഷ്യം നേടാൻ കഥമെനയുകയും പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരതനടപ്പാക്കി ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന തരം മാനസികാവസ്ഥ.

- Advertisement -

അതുകൊണ്ടു തന്നെ ഷാഫിയുടെ ക്രൂരതയിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്നതാണ് അറിയാനുള്ളത്. എല്ലാം തുടരന്വേഷണത്തിലാണ് പുറത്ത് വരേണ്ടത്. അതുകൊണ്ടുതന്നെ അന്വേഷണം എല്ലാ വഴിക്കും നീങ്ങുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week