25.5 C
Kottayam
Friday, June 5, 2026

കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ജോസ് കെ മാണി. തർക്കം പരിഹരിച്ച ശേഷം പ്രഖ്യാപനം

Must read

കോട്ടയം:കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ജോസ് കെ മാണി. തർക്കം പരിഹരിച്ച ശേഷമായിരിക്കും പ്രഖ്യാപനമെന്ന് ജോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസിന് അനുവദിച്ച പതിമൂന്നാമത്തെ സീറ്റാണ് കുറ്റ്യാടിയെന്നും സിപിഎം പ്രാദേശികമായി അവിടെ ചർച്ച നടത്തുന്നുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി. തീരുമാനം ഉടനുണ്ടാകുമെന്നാണ് കേരള കോൺഗ്രസ് (എം) പ്രതീക്ഷിക്കുന്നത്.

ഇതിനിടെ മുഹമ്മദ് ഇഖ്ബാലിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി കാണിച്ച് കൊണ്ടുള്ള പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രദേശത്തെ സിപിഎം നേതാക്കൾ ഇത് വരെ അയഞ്ഞിട്ടില്ല. സീറ്റ് തിരിച്ചെടുക്കില്ലെന്ന് ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റിയോഗങ്ങളിൽ നേതാക്കളറിയിച്ചുവെങ്കിലും പ്രാദേശിക നേതാക്കൾ ഇത് അംഗീകരിച്ചിട്ടില്ല.ഞായറാഴ്ച കുറ്റ്യാടിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്താനിരിക്കെയാണ് കേരള കോൺഗ്രസിന്റെ പ്രതികരണവും സ്ഥാനാർത്ഥിയുടെ പോസ്റ്റർ പ്രചരിക്കുന്നതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week