കേരളത്തിൽ ക്ഷേത്ര സന്ദർശനത്തിന് മോദി; തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം സന്ദർശിച്ചേക്കും

Prime Minister Narendra Modi waves at supporters during a roadshow, in Kochi | PTI

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുമ്പോൾ കൂടുതൽ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുമെന്ന് സൂചന. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തിയേക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് റോഡ് മാർഗം അദ്ദേഹം തൃപ്രയാറിൽ എത്തും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പായി തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് മോദി ഗുരുവായൂരിൽ എത്തുന്നത്. കൊച്ചിയിൽ ഉൾപ്പെടെ രണ്ടു ദിവസത്തെ സന്ദർശനമാണ് നരേന്ദ്ര മോദി കേരളത്തിൽ നടത്തുക.

അതിനിടെ സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തോട് അനുബന്ധിച്ച് ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ലെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തുമ്പോൾ സുരക്ഷയ്ക്കായി മറ്റു വിവാഹങ്ങൾ മാറ്റിവച്ചെന്ന് ആരോപണം ഉയർന്നിരുന്നു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തുകയാണ് ചെയ്തതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News