KeralaNews

റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിലുടനീളം ഇന്നുമുതല്‍

കൊച്ചി: ഇന്നുമുതല്‍ കേരളത്തിലുടനീളം എയര്‍ ഫൈബര്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് റിലയന്‍സ് ജിയോ. കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമായിരുന്നു ഇത് വരെ ജിയോ എയര്‍ ഫൈബര്‍ ലഭ്യമായിരുന്നത്. സെപ്റ്റംബര്‍ 19 നാണ് രാജ്യത്ത് ജിയോ എയര്‍ ഫൈബറിന് തുടക്കമിട്ടത്.

ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം , ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 16 ഒ ടി ടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും . മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകള്‍ ലഭ്യമാണ്.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. ജിയോയുടെ വിപുലമായ ഒപ്റ്റിക്കല്‍ ഫൈബര്‍ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കുന്നതില്‍ സങ്കീര്‍ണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഹോം ബ്രോഡ്ബാന്‍ഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നുവെന്നും ജിയോ എയര്‍ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാന്‍ കഴിയുമെന്നും കമ്പനി പറഞ്ഞു.

ജിയോ എയര്‍ ഫൈബറിലൂടെ ഉപഭോക്താക്കള്‍ക്ക് താഴെപറയുന്ന സേവനങ്ങള്‍ ലഭ്യമാകും.

  • 550+ മുന്‍നിര ഡിജിറ്റല്‍ ടിവി ചാനലുകളും ഹൈ-ഡെഫനിഷനില്‍ ലഭ്യമാകും
  • ക്യാച്ച്-അപ്പ് ടിവി
  • ഏറ്റവും ജനപ്രിയമായ 16+ OTT ആപ്പുകള്‍. ടിവി, ലാപ്ടോപ്പ്, മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകള്‍ ഉപയോഗിക്കാനും കഴിയും.

2. ബ്രോഡ്ബാന്‍ഡ് ഇന്‍ഡോര്‍ വൈഫൈ സേവനം:

ജിയോയുടെ വിശ്വസനീയമായ വൈഫൈ കണക്റ്റിവിറ്റിയും നിങ്ങളുടെ വീടിന്റെയോ ബിസിനസ്സ് പരിസരത്തിന്റെയോ എല്ലാ കോണുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് അനുഭവവും.

3. സ്മാര്‍ട്ട് ഹോം സേവനം:

  • വിദ്യാഭ്യാസത്തിനും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി
  • സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങള്‍
  • ആരോഗ്യ പരിരക്ഷ
  • വിദ്യാഭ്യാസം
  • സ്മാര്‍ട്ട് ഹോം ഐഒടി
  • ഗെയിമിംഗ്
  • ഹോം നെറ്റ്വര്‍ക്കിംഗ്

4. സൗജന്യ ഉപകരണങ്ങള്‍:

  • വൈഫൈ റൂട്ടര്‍
  • 4k സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്‌സ്
  • വോയ്‌സ് ആക്റ്റീവ് റിമോട്ട്

കൂടുതല്‍ വിവരങ്ങള്‍ അറിയാനും കണക്ഷനുമായി 60008-60008 എന്ന നമ്പറില്‍ വിളിക്കുക അല്ലെങ്കില്‍ www.jio.com എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker