27.6 C
Kottayam
Thursday, June 4, 2026

കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ര​ള​ത്തി​ന്റെ സ്​​ഥി​തി മോ​ശ​മാ​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി

Must read

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് വീഴ്ച്ച പറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മെ​ച്ച​പ്പെ​ട്ട നി​ല​യ​ല്‍ നി​ന്ന്​ കേ​ര​ള​ത്തി​ന്റെ സ്​​ഥി​തി മോ​ശ​മാ​യെ​ന്ന്​ മോ​ദി പറഞ്ഞു. കോ​വി​ഡിന്റെ തു​ട​ക്ക​ത്തി​ല്‍ ഗു​ജ​റാ​ത്ത് ഉ​ള്‍പ്പെ​ടെ​യു​ള​ള സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു സ്ഥി​തി രൂ​ക്ഷം. ആ ​സ​മ​യ​ത്ത് കേ​ര​ളം, ക​ര്‍ണാ​ട​ക ഉ​ള്‍പ്പെ​ടെ​യു​ള​ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, കു​റ​ച്ചു​മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ സ്ഥി​തി മാ​റി. ഗു​ജ​റാ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മാ​യി. കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം കേ​ര​ള​ത്തി​ലെ സ്ഥി​തി ഇ​പ്പോ​ള്‍ മോ​ശ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

രാജ്യത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​ക​രു​ത്. മാ​സ്ക്, കൈക​ഴു​ക​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. താ​നൊ​രു ആ​രോ​ഗ്യ വി​ദ​ഗ്ധ​ന​ല്ല. എ​ന്നാ​ല്‍, ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ളെ നോ​ക്കി​ക്കാ​ണു​ന്ന​ത്. എ​ത്ര ജീ​വി​ത​ങ്ങ​ളെ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ ര​ക്ഷി​ച്ചെ​ടു​ക്കാം എ​ന്ന​തി​ലാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തെ​ന്നും മോ​ദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week