ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘തിരഞ്ഞെടുപ്പിലെ ഈ വന്‍ വിജയത്തിന് ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും അഭിനന്ദങ്ങള്‍. ഡല്‍ഹിയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ആം ആദ്മിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രധാമന്ത്രിയുടെ ആശംസകള്‍ ലഭിച്ചതും. ഉടന്‍ നന്ദി അറിയിച്ചുള്ള മറുപടിയുമായി കെജ്രിവാള്‍ രംഗത്തെത്തി. സാറിന്റെ ആശംസകള്‍ക്ക് നന്ദി, രാജ്യ തലസ്ഥാനത്തെ ലോകോത്തര നഗരമാക്കി മാറ്റുവാന്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതായിരിക്കുമെന്നു കെജ്രിവാള്‍ ട്വിറ്ററിലൂടെ മറുപടി നല്‍കി.
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ഏവര്‍ക്കും നന്ദി അറിയിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തകരോടും, ഡല്‍ഹിയിലെ ജനങ്ങളോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ ഉദയമാണെന്നും,ഗാന്ധിയന്‍, വികസന രാഷ്ട്രീയത്തിന്റെ കാലമാണിനിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതെന്റെ മാത്രം വിജയമല്ല, ഇത് ഡല്‍ഹി നിവാസികളുടെ മൊത്തം വിജയമാണ്, എല്ലാ കുടുംബങ്ങളുടെയും വിജയമാണ്, മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണ്. സ്വന്തം മകനായി നിങ്ങളെന്നെ കരുതി. ഇത്ര വോട്ട് നല്‍കി. ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ ഉദയമാണ്. ഗാന്ധി രാഷ്ട്രീയത്തിന്റെ ഉദയമെന്നും ഡല്‍ഹിക്കാര്‍ രാജ്യത്തോട് ഒരു പുതിയ സന്ദേശം നല്‍കുകയാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെയോ എതിര്‍പ്രചാരണങ്ങളെയോ പരാമര്‍ശിക്കാതെ, എല്ലാവരോടും സ്‌നേഹം മാത്രം എന്ന് പറഞ്ഞുകൊണ്ടും ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയുമായിരുന്നു കെജ്‌രിവാളിന്റെ പ്രസംഗം.