ന്യൂഡല്‍ഹി:മൂന്നാം വട്ടവും അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്റെ ആഘോഷങ്ങള്‍ തുടരുന്നതിനിടെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിനും പ്രവര്‍ത്തകര്‍ക്കും നേരെ വെടിവയ്പ്. ആക്രമണത്തില്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം പുറത്തുവിട്ടത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് മെഹ്‌റോളി എംഎല്‍എയായ നരേഷ് യാദവിനും സംഘത്തിനും നേര്‍ക്ക് വെടിവയ്പുണ്ടായത്.
എംഎല്‍എയെ അനുഗമിച്ചിരുന്ന അശോക് മന്‍ എന്നയാള്‍ക്കാണ് വെടിയേറ്റതെന്ന് ആപ് രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.സംഭവത്തില്‍ കിഷന്‍ഗഡ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

