27.6 C
Kottayam
Thursday, June 4, 2026

മോദി,അമിത് ഷാ,സ്റ്റാലിന്‍; മുഖ്യമന്ത്രിയ്ക്ക് ഇന്ന് സ്വീകരണങ്ങളുടെ ദിനം

Must read

തിരുവനന്തപുരം: രാവിലെ മുതൽ ഉച്ചവരെ കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനുമൊപ്പമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ടോടെ കോവളത്തെത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ശേഷം രാത്രിയോടെ തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും വരവേറ്റു. ഒരു ദിവസം രാജ്യത്തെ മൂന്ന് പ്രമുഖരായ ഭരണാധികാരികളെ സ്വന്തം നാട്ടിൽ സ്വീകരിക്കാൻ ഒരു മുഖ്യമന്ത്രിക്ക് സാധിക്കുക അപൂർവ്വമായിട്ടാകും.

സത്യപ്രതിജ്ഞാ ദിനത്തിലോ, സവിശേഷ പരിപാടികൾക്കിടയിലോ അങ്ങനെ ഉണ്ടായേക്കാമെങ്കിലും വ്യത്യസ്ത പരിപാടികളിലായി വ്യത്യസ്ത സ്ഥലങ്ങളിലായി അത്യപൂർവ്വമായിട്ടാകും ഇങ്ങനെ സംഭവിക്കുക. അങ്ങനെയൊരു അപൂർവ്വ ദിനമാകും മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചടുത്തോളം കടന്നുപോകുന്നത്.

- Advertisement -

- Advertisement -

ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാവിലെ കൊച്ചിയിൽ ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കൽ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രിയെ സ്നേഹത്തോടെ കൈകൊടുത്ത് മുഖ്യമന്ത്രി മടക്കി അയക്കുകയും ചെയ്തു. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിയായ ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുണ്ടായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഡി ജി പി അനില്‍ കാന്ത് എന്നിവർ ചേർന്നാണ് കൊച്ചി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ യാത്രയാക്കിയത്. കൈകൂപ്പി യാത്രപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈകള്‍ പ്രധാനമന്ത്രി മോദി ചേര്‍ത്തുപിടിച്ചു. ഇരുവരുടെയും ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു.

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഏറെ സ്നേഹത്തോടെയാണ്  മുഖ്യമന്ത്രി പിണറായി സ്വീകരിച്ചത്. നേരത്തെ തന്നെ വലിയ സൗഹൃദമുള്ള സ്റ്റാലിനുമായി പിണറായി വിജയൻ ഏറെനേരം കൂടിക്കാഴ്ചയും നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. യോജിച്ച് പോകാനാവുന്ന വിഷയങ്ങളിൽ കേരളവും തമിഴ്നാടും ഒന്നിച്ച് പോകാൻ ഇരു മുഖ്യമന്ത്രിമാരും ധാരണയായി. അന്തർ സംസ്ഥാന നദീജല കരാറുകൾ, മുല്ലപ്പെരിയാർ എന്നീ വിഷയങ്ങളില്‍ വിശദമായ ചർച്ച പിന്നീട് നടത്തും.

- Advertisement -

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനത്തിൽ പങ്കെടുക്കാൻ തന്നെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എത്തിയത്. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയാണ് അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ  സ്വീകരിച്ചത്. ശനിയാഴ്ച രാവിലെ 10.30ക്ക് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുക. വൈകുന്നേരം കഴക്കൂട്ടം അൽ-സാജ് കണ്‍വെൻഷൻ സെൻററിൽ പട്ടിക ജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർ‍ക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല. നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. അമിത് ഷായെ മാത്രമല്ല ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിച്ചിരുന്നു എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week