NationalNews

സ്ത്രീകള്‍ക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താത്പര്യമില്ല; ഇത് നല്ലതല്ലെന്ന് കര്‍ണാടക മന്ത്രി

ബെംഗളൂരു:ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ. ഇന്ത്യൻ സമൂഹം പാശ്ചാത്യ സ്വാധീനത്തിലാണെന്ന് ആരോപിച്ച അദ്ദേഹം ആളുകൾ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോളജിക്കൽ സയൻസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി

‘ഇത് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. ഒരുപാട് ആധുനിക സ്ത്രീകൾ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാൽതന്നെ ഇവർക്ക് പ്രസവിക്കാൻ താത്പര്യമില്ല. വാടക ഗർഭധാരണമാണ് അവർക്ക് താത്പര്യം. അവരുടെ ചിന്തയിൽ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ല.’ – മന്ത്രി അഭിപ്രായപ്പെട്ടു.

ഏഴു ഇന്ത്യക്കാരിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ട്. സമ്മർദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മൾ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button