28.4 C
Kottayam
Saturday, June 6, 2026

മോഡലുകളുടെ മരണം: ഹോട്ടലില്‍ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്ന് എക്സൈസ്

Must read

കൊച്ചി: ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങിയ മിസ് കേരള മത്സരവിജയികള്‍ വാഹനാപകടത്തില്‍ മരിച്ചതോടെ വിവാദകേന്ദ്രമായ നമ്പര്‍ 18 ഹോട്ടലില്‍ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയിരുന്നെന്ന് എക്സൈസ് റിപ്പോര്‍ട്ട്. ഫോര്‍ട്ട്കൊച്ചിയിലെ ഈ ഹോട്ടലില്‍ അബ്കാരിനിയമത്തിന്റെ ലംഘനം പതിവായിരുന്നെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും എക്സൈസ് കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ 23-നു നിശാപാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും മയക്കുമരുന്നു കണ്ടെത്തിയിരുന്നില്ല. മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച ഒക്ടോബര്‍ 31-നു രാത്രി ഹോട്ടലില്‍ ഒന്‍പതു കഴിഞ്ഞും മദ്യം വിളമ്പി. ഇക്കാര്യം സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു പോലീസ് കണ്ടെത്തിയിരുന്നു.

നവംബര്‍ ഒന്നിനു ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കി. രണ്ടിനു ഹോട്ടല്‍ തുറന്നെങ്കിലും എക്സൈസ് ഇടപെട്ട് പൂട്ടിച്ചു. പോലീസുമായി സഹകരിച്ചു കൂടുതല്‍ അന്വേഷണം നടത്താന്‍ കൊച്ചി എക്സൈസ് സി.ഐയെ ചുമതലപ്പെടുത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.കെ. അനില്‍കുമാര്‍ പറഞ്ഞു. പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടത്തിയതെന്നും കൂടുതല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലിലെ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം കാറില്‍ പോകുന്നതിനിടെയാണ് പാലാരിവട്ടം ചക്കരപ്പറമ്പില്‍ അപകടത്തില്‍പ്പെട്ട് മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), റണ്ണറപ്പായിരുന്ന അഞ്ജന ഷാജന്‍ (24), ഒപ്പമുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖ്(25) എന്നിവര്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇവരുടെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുള്‍ റഹ്‌മാനെ പിന്നീട് അറസ്റ്റ് ചെയ്തു.

- Advertisement -

ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഉടമ സൈജു തങ്കച്ചനോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു പോലീസ് നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങള്‍ അടങ്ങിയതെന്നു കരുതുന്ന ഹാര്‍ഡ് ഡിസ്‌കിനായി കായലില്‍ നടത്തിയ തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

Popular this week