മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യത

മുംബൈ:രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യത. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം കൂടിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവ വരുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക പത്ത് വർഷത്തിനുള്ളിൽ അടച്ചു തീർക്കാൻ കഴിഞ്ഞ സുപ്രീ കോടതി ഉത്തരവിട്ടിരുന്നു. പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം. ഭാരതി എയര്‍ടെല്‍ 2600 കോടിയും വോഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്‌ക്കേണ്ടതുണ്ട്. മാര്‍ച്ചിന് മുന്‍പായി . ഈ ചെലവ് പരിഹരിക്കുന്നതിന് കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

എജിആര്‍ കുടിശിക ഇനത്തില്‍ എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികൾ കുടിശിക ഇനത്തിൽ അടക്കേണ്ടത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News