സില്‍ച്ചര്‍: ആള്‍ക്കൂട്ടം ജവാനെ മർദ്ദിച്ച് കൊലപ്പെടുത്തി. ആസാം ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (എഐഎസ്എഫ്) ജവാനും കാചാര്‍ ജില്ലയിലെ ദക്ഷിണ് കൃഷ്ണാപുര്‍ സ്വദേശിയുമായ ബക്താറുദ്ദീന് ബാര്ഭുരി യ(50) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം
ജോലിക്കു പോകുന്നതിനിടെ ബക്താറുദ്ദീന് സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു യുവാവിനെ ഇടിച്ചു, പരിക്കുണ്ടായിരുന്നില്ല. എന്നാല്‍ രോഷാകുലരായ പ്രദേശവാ സികള്‍ ജവാനെ മർദ്ദിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കാചാല് എസ്പി മാനബേന്ദ്ര ദേബ് റോയിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലാത്തിച്ചാര്‍ജ് നടത്തിയതിനെത്തുടര്‍ന്ന് ഓടിയ യുവാവിനെ ബാരക് നദിയില്‍ വീണു കാണാതായി.