25.7 C
Kottayam
Tuesday, May 21, 2024

മാവേലി എക്‌സ്പ്രസില്‍ ഗായകസംഘത്തിനൊപ്പം പാട്ട് പാടി എം.എല്‍.എമാര്‍! വീഡിയോ

Must read

കൊച്ചി: തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം താളമിട്ട് പാട്ടുപാടുന്ന എം.എല്‍.എമാരുടെ വീഡിയോ വൈറലാകുന്നു. മാവേലി എക്സ്പ്രസില്‍ വച്ചാണ് എംഎല്‍എമാര്‍ ഗായകസംഘത്തിനൊപ്പം മലയാളത്തിലെ പ്രിയ ഗാനങ്ങള്‍ താളമിട്ട് പാടിയത്. ഹാര്‍മോണിയയും തബലയുമെല്ലാം ഗായകസംഘത്തിനൊപ്പമുണ്ട്. പാട്ടുസംഘത്തിലുള്ളവരെല്ലാം കാഴ്ചയില്ലാത്തവരാണ്. കേരളത്തിന്റെ മൂന്നു എംഎല്‍എമാരാണ് ഈ സംഘത്തിനൊപ്പം ചേര്‍ന്നത്.

ബജറ്റ് സമ്മേളനം കഴിഞ്ഞ മാവേലി എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍, തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, കല്‍പ്പറ്റ എംഎല്‍എ സി.കെ ശശീന്ദ്രന്‍ എന്നിവരാണ് പാട്ടുപാടി ട്രെയിന്‍ യാത്ര ആസ്വാദ്യകരമാക്കിയത്. അവിചാരിതമായി മഞ്ചേരി ബ്ലൈന്‍ഡ് ബ്രദേഴ്സ് ഗായക സംഘം എംഎല്‍എമാരുടെ മുന്നിലെത്തുന്നത്. പിന്നീട് ട്രെയിനിന്റെ വേഗത്തിനൊത്ത് പാട്ടുകളുടെ ഒഴുക്കായിരിന്നു. ‘കാട്ടുകുറുഞ്ഞി പൂവുംചൂടി സ്വപ്‌നം കണ്ട് മയങ്ങും പെണ്ണ്, ചിരിക്കാറില്ല, ചിരിച്ചാല്‍..’ എന്ന പാട്ട് എത്തിയപ്പോള്‍ എംഎല്‍എമാര്‍ക്ക് ആവേശമായി. മൂവരും ഒപ്പം പാടി. ഹാര്‍മോണിയം കട്ടകളില്‍ വിരലോടിച്ച്, തബല പെരുക്കി, കാഴ്ച മറക്കുന്ന സംഗീതം പൊഴിച്ച് രണ്ട് മണിക്കൂര്‍ ആ ബോഗി അവര്‍ പാട്ടരങ്ങാക്കി. വിഡിയോ കാണാം.

പാട്ടായി മാവേലി എക്സ്പ്രസ്‌; അന്ധഗായകർക്കൊപ്പം പാടി ജനകീയ എംഎൽഎമാർ…??ബജറ്റ് സമ്മേളനം ക‍ഴിഞ്ഞ് മലബാറിലെ എം എൽ എ മാർ ക‍ഴിഞ്ഞ ദിവസം വൈകുന്നേരം തിരിച്ചുപോവുകയാണ് തങ്ങളുടെ മണ്ഡലങ്ങളിലേക്ക്‌.പയ്യന്നൂർ എംഎൽഎ സി കൃഷ്ണനും, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലും, കൽപ്പറ്റ എംഎൽഎ സികെ ശശീന്ദ്രനുമുണ്ട്‌ ഒരുമിച്ച്‌. മാവേലി എക്സ്പ്രസിലാണ് മടക്കം.കണക്കുകളും വികസനങ്ങളും കൂട്ടിക്കി‍ഴിച്ച് ഉറക്കം വൈകുന്ന നീളൻ യാത്ര. അപ്പോൾ കണ്ടു ഒരു ഗായകസംഘത്തെ. നിസ്സാരക്കാരല്ല ആ പാട്ടുകാർ.കാസറ്റ് കാലത്തെ മഞ്ചേരി ബ്ലൈൻഡ് ബ്രദേ‍ഴ്സ് ഗായക സംഘത്തെ അറിയില്ലേ അതിലെ അംഗങ്ങളായിരുന്നവരാണ്. മലപ്പുറം കി‍ഴിശ്ശേരി സ്വദേശികളായ ഇബ്രാഹിമും സഹോദരങ്ങളും.ഇഷ്ട എംഎൽഎമാരെ കണ്ടപ്പോൾ സ്നേഹം പാട്ടായി. വരികളൊഴുകി.തീവണ്ടി പാട്ടായൊഴുകി. ‘കാട്ടുകുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ട്‌ മയങ്ങും പെണ്ണ്‌…’ താളമിട്ട് ഒപ്പംപാടി ജനകീയ എംഎൽഎമാർ.പാട്ടുകൾ പാട്ടുകളായ് അത് രണ്ട് മണിക്കൂറോളം നീണ്ടു. ഒപ്പമുള്ളൊരാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങുകയാണിപ്പോൾ.ഗൾഫ്‌ രാജ്യങ്ങളിലടക്കം പാട്ടുമായ്‌ സഞ്ചരിക്കുന്ന സംഘവും സന്തോഷത്തിലാണ്‌.കോഴിക്കോട്‌ നിന്ന് പിരിയുമ്പോഴും പാട്ടുവിട്ടിറങ്ങാനായില്ല എംഎൽഎ മാർക്ക്‌.

Posted by Rajesh Ranny on Wednesday, February 12, 2020

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week