ബെംഗലുരു: നിയമസഭാ സമ്മേളനത്തിനിടെ ഫോണില്‍ അശ്ലീല വീഡിയോ കണ്ട എം.എല്‍.എയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. വീഡിയോ പുറത്തുവിട്ടതോടെ വെട്ടിലായത് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയാണ്. കര്‍ണാടക നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സഭിയിലിരുന്ന അശ്ലീല വീഡിയോ കണ്ടെന്ന ആരോപണത്തില്‍ വെട്ടിലായത് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രകാശ് റാത്തോഡ് ആണ്. സമ്മേളനം നടക്കുമ്പോള്‍ ഫോണിലേക്കെത്തിയ അശ്ലീല സന്ദേശം തുറന്നുവെന്നാണ് ആരോപണം. 15 സെക്കന്‍ഡ് നീളുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടതോടയൊണ് സംഭവം വിവാദമായത്
അശ്ലീല സന്ദേശങ്ങള്‍ എം.എല്‍..എ സ്‌ക്രോള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എം.എല്‍.എയുടെ സമീപത്തുണ്ടായിരുന്ന ടിവി ക്യാമറമാനാണ് ഇത് ചിത്രീകരിച്ചത്.
എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ പ്രകാശ് റാത്തോഡ് രംഗത്തുവന്നു. സഭാസമയത്ത് താന്‍ വീഡിയോ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയില്‍ താന്‍ ചോദ്യം ചോദിച്ചു. എന്റെ ചോദ്യത്തിനുള്ള ഉത്തരമാണോ അല്ലയോ എന്ന സന്ദേശം പരിശോധിക്കുകയായിരുന്നു. ആ സമയത്താണ് ഫോണില്‍ നിരവധി സന്ദേശം വന്നതിനാല്‍ സ്റ്റോറേജ് നിറഞ്ഞതായി ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ചില മെസേജുകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
2012ല്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടത് പുറത്തായതിനെ തുടര്‍ന്ന് ജെ കൃഷ്ണ പലേമര്‍, സി.സി പാട്ടീല്‍, ലക്ഷ്മണ്‍ സവാദി എന്നിവര്‍ രാജിവെച്ചിരുന്നു. 2016ല്‍ യുടി ഖാദര്‍, 2016ല്‍ എന്‍ മഹേഷ് എന്നിവും സമാന വിവാദത്തില്‍ കുടുങ്ങിയിരുന്നു.