EntertainmentKeralaNews

ആരോഗ്യം മെച്ചപ്പെട്ടു വരുന്നു, എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി; മിഥുൻ രമേശ്

കൊച്ചി:കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് ബെൽസ് പാൾസി എന്ന രോഗം പിടിപെട്ടെന്ന് അവതാരകനും നടനുമായ മിഥുൻ രമേശ് വ്യക്തമാക്കിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിലൂടെയാണ് മിഥുൻ തന്റെ അസുഖത്തെ പറ്റി പറഞ്ഞത്.

ഇപ്പോഴിതാ തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ‍ അറിയിച്ചിരിക്കുകയാണ് മിഥുൻ. ആരോഗ്യം മെച്ചപ്പെട്ടെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി എന്നുമാണ് മിഥുൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.

മുഖത്തിന്റെ ഒരു വശത്തെ മസിലുകൾക്ക് പെട്ടന്ന തളർച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെൽസ് പാൾസി. നേരത്തെ ജെസ്റ്റിൻ ബീബറിനും സീരിയൽ താരം മനോജിനുമെല്ലാം ഈ രോഗം വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button