കാണാതായ സ്ത്രീയുടെ മൃതദേഹം ആനയിറങ്കല്‍ ഡാമില്‍; കൈയ്യില്‍ സ്റ്റീല്‍ പാത്രം തൂക്കിയിട്ട നിലയില്‍

ഇടുക്കി: കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായിയെ (60) ആണ് ഇടുക്കിയിലെ ആനയിറങ്കല്‍ ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പരിസരപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലും വെള്ളത്തായിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ആനയിറങ്കല്‍ ഡാമില്‍ വെള്ളത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയ്യില്‍ സ്റ്റീല്‍ പാത്രം തൂക്കിയിട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.

വെള്ളത്തായി ഏറെ നാളായി മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവിവാഹിതയായ ഇവര്‍ സഹോദരന്റെ മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ശാന്തന്‍പാറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News