വെഞ്ഞാറമൂട്ടില്‍ നിന്ന് മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്.

ഇന്നലെ രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മൂന്ന് കുട്ടികളും ബന്ധുക്കളാണ്. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാവിലെ 9 മണിമുതലാണ് കുട്ടികളെ കാണാതായത് എന്ന് പരാതിയില്‍ പറയുന്നു. രാത്രിയോടെയാണ് ബന്ധുക്കള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കുന്നത്. കുട്ടികള്‍ മൂന്നുപേരും അടുത്തടുത്താണ് താമസം. കുട്ടികളില്‍ ഒരാളുടെ കുടുക്ക പൊട്ടിച്ച് പണം കൊണ്ടുപോയ നിലയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News