കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികനെ പള്ളിക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം:അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി.പുന്നത്തുറ സെൻറ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിന്റെ മൃതദേഹം പള്ളി വളപ്പിലെ കിണറ്റിലാണ് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം മുതൽ വൈദികനെ കാണാതായതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

മൊബൈല്‍ ഫോണ്‍ നിശബ്ദമാക്കിവച്ച് വെെദികന്റെ മുറി ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്. ഇന്നലെ ഉച്ചവരെ വികാരി പള്ളിയിലുണ്ടായിരുന്നതായി വിശ്വാസികള്‍ പറയുന്നു. വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്നു, പള്ളി കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചേര്‍ന്നു അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്ത് പരിശോധന നടത്തിയതോടെയാണ് സംഭവത്തിലെ ദുരൂഹത വ്യക്തമായത്.

പള്ളിയില്‍ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി അതിരൂപതയില്‍ നിന്നു വൈദികര്‍ സ്ഥലത്ത് എത്തിയിരുന്നു ഫാ.ജോര്‍ജിന് പള്ളി വിട്ടു പോകേണ്ടതായ സാഹചര്യം ഒന്നും നിലവിലില്ലെന്നായിരുന്നു പള്ളി കമ്മിറ്റി അധികൃതരുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒന്നും നിലവിലില്ല താനും. ഈ സാഹചര്യത്തില്‍ വൈദികന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News